കുട്ടികളിൽ തക്കാളിപ്പനി വ്യാപിക്കുന്നു; അങ്കണവാടികൾ താൽക്കാലികമായി അടച്ചു; ജാഗ്രത നിർദേശിച്ച് ആരോഗ്യ വകുപ്പ്

0

തെന്മല∙ ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിൽ കുട്ടികളിൽ തക്കാളിപ്പനി പടരുന്നു. കഴുതുരുട്ടി ലക്ഷംവീട് അങ്കണവാടിയിലെ 6 കുട്ടികൾക്ക് ഇന്നലെ തക്കാളിപ്പനി സ്ഥിരീകരിച്ചു. പ്രദേശത്ത് തക്കാളിപ്പനി വ്യാപകമാകുന്നുവെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. ഇതോടെ ആരോഗ്യവകുപ്പ് ശക്തമായ പ്രതിരോധ പ്രവർത്തനമാണ് നടത്തിവന്നത്.

ഇന്നലെ ആര്യങ്കാവ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ സി.ആർ.അരുൺകുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് അങ്കണവാടികൾ സന്ദർശിച്ച് വേണ്ടുന്ന മാർഗ നിർദേശങ്ങൾ നൽകി. ഇടപ്പാളയം, കഴുതുരുട്ടി ലക്ഷംവീട് അങ്കണവാടികൾ തൽക്കാലത്തേക്ക് അടച്ചു. കൂടുതൽ കുട്ടികൾക്ക് തക്കാളി പനി ബാധിച്ചതായാണ് വിവരം. പുനലൂർ താലൂക്ക് ആശുപത്രിയിലും നിരവധി കുട്ടികൾ ചികിത്സ തേടിയിട്ടുണ്ട്.

Leave a Reply