നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്‌ജി ഹണി എം. വര്‍ഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട്‌ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസിനു കത്ത്‌

0

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്‌ജി ഹണി എം. വര്‍ഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട്‌ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസിനു കത്ത്‌. ജഡ്‌ജിയുടെ പ്രവൃത്തികള്‍ കേരള ഹൈക്കോടതി അന്വേഷിക്കണമെന്നും തൃശൂരിലെ ജനനീതി ചെയര്‍മാന്‍ എന്‍. പത്മനാഭന്‍, സെക്രട്ടറി ജോര്‍ജ്‌ പുളികുത്തിയില്‍ എന്നിവര്‍ ചീഫ്‌ ജസ്‌റ്റിസ്‌ എന്‍.വി. രമണയ്‌ക്ക്‌ അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
ജഡ്‌ജിയുടെ നിലപാടുകളും മോശം പെരുമാറ്റവും സംബന്ധിച്ച്‌ ഒട്ടേറെ വിമര്‍ശനങ്ങളും മാധ്യമവാര്‍ത്തകളുമുണ്ടെന്ന്‌ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഒട്ടേറെ സാക്ഷികള്‍ കൂറുമാറുന്ന സാഹചര്യമുണ്ടായി. പ്രോസിക്യൂഷനോടു മോശമായി പെരുമാറുന്ന ജഡ്‌ജി, പ്രതിഭാഗത്തോടു സൗമ്യസമീപനം സ്വീകരിക്കുന്നു. സീസറിന്റെ ഭാര്യ സംശയത്തിന്‌ അതീതയാകണമെന്ന ഉദ്ധരണിയും കത്തിലുണ്ട്‌.

Leave a Reply