പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മൊട്ട വര്‍ഗീസ് ദുരൂഹസാഹചര്യത്തില്‍ വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍. നഗരത്തിലെ മോഷണക്കേസുകളിലും അബ്കാരി കേസുകളിലും പ്രതിയായ മൊട്ട വര്‍ഗീസ് എന്ന വര്‍ഗീസിനെയാണ് പന്തളം കുന്നുകുഴിക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വെള്ളക്കെട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. വിവരം പോലീസിനെ അറിയിച്ചതോടെ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മരിച്ചത് വര്‍ഗീസാണെന്നുള്ളത് തിരിച്ചറിഞ്ഞത്. മൃതദേഹത്തില്‍ ക്ഷതമേറ്റ പാടുകളുമുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് വര്‍ഗീസും ചില നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.