ലോകപ്രശസ്തമായ മോണാലിസ ചിത്രത്തിലേക്ക് കേക്ക് വലിച്ചെറിഞ്ഞ് അക്രമി

0

ലോകപ്രശസ്തമായ മോണാലിസ ചിത്രത്തിലേക്ക് കേക്ക് വലിച്ചെറിഞ്ഞ് അക്രമി. പാരിസിലെ ലോർവ് മ്യൂസിയത്തിലാണ് സംഭവം. ആക്രമണത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വീല്‍ചെയറിലെത്തിയ ഒരു ‘വൃദ്ധ’ ചിത്രത്തിലേക്ക് കേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കാഴ്ചക്കാരിൽ അമ്പരപ്പുണ്ടാക്കുന്നതായിരുന്നു ‘വൃദ്ധ’യുടെ പ്രവൃത്തി. വീൽചെയറിൽ നിന്നും ചാടി എഴുന്നേറ്റ സ്ത്രീ ചിത്രത്തിനു മുകളിലേക്കു കേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ചിത്രം സംരക്ഷിച്ചിരിക്കുന്ന സുരക്ഷാകവചം തകർക്കാനും അക്രമിയുടെ ഭാഗത്തു നിന്നു ശ്രമമുണ്ടായി. വയോധികയുടെ വേഷത്തിലെത്തിയ പുരുഷനായിരുന്നു കുറ്റകൃത്യം ചെയ്തത്.

സംഭവത്തെ കുറിച്ച് ദൃക്സാക്ഷികൾ പറയുന്നത് ഇങ്ങനെ: ‘വൃദ്ധയുടെ വേഷത്തിൽ വിഗ് ധരിച്ചാണ് അയാള്‍ വീൽ ചെയറിൽ എത്തിയത്. ചിത്രത്തിനു സമീപം എത്തിയപ്പോൾ വീൽ ചെയറില്‍ നിന്ന് ചാടി എണീക്കുകയായിരുന്നു. ചിത്രത്തിന്റെ സംരക്ഷണകവചം തകർക്കാനാണ് അക്രമി ആദ്യം ശ്രമിച്ചത്. എന്നാൽ അതിനു സാധിച്ചില്ല. ക്ഷുഭിതനായ ഇയാൾ ഒരു കേക്ക് കഷണം ചിത്രത്തിനു മുകളിലേക്കു വലിച്ചെറിയുകയായിരുന്നു. ചിത്രത്തിന്റെ ഗ്ലാസ് കവചത്തിലാണ് ഇത് പതിച്ചത്. പിന്നീട് റോസാപ്പൂക്കളും ഇയാൾ വിതറി.’

Leave a Reply