നല്ലത് ചെയ്യുന്നതാണ് രാഷ്ട്രീയം, അംഗീകരിക്കാനുള്ള മടിയാണ് പലർക്കും’; സുരേഷ് ഗോപിയെ കുറിച്ച് ടിനി ടോം..

0

കൊച്ചി: രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമാണ് നടൻ സുരേഷ് ഗോപി താരസംഘടനയായ അമ്മയിലേക്ക് തിരികെ എത്തിയത്. അമ്മയുടെ ആസ്ഥാനമന്ദിരം ആയ കൊച്ചി കലൂരിൽ വെച്ച് നടത്തിയ ആരോഗ്യ പരിശോധന ക്യാമ്പിൽ മുഖ്യാതിഥി സുരേഷ് ​ഗോപിയായിരുന്നു. താര സംഘടനയിൽ പങ്കെടുത്തുകൊണ്ടുള്ള അദ്ദേഹത്തിൻറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു.

ഇപ്പോൾ സുരേഷ് ഗോപിയുടെ മടങ്ങിവരവിനെ കുറിച്ച് ടിനി ടോം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ടിനി ടോമിന്റെ വാക്കുകൾ ഇങ്ങനെയാണ്, ഞാൻ ഡിവൈന്‍ ശുശ്രൂഷ കേന്ദ്രത്തിൽ പോകാറുണ്ട്. ഇവിടെ ഒരു സിനിമാതാരം വാടകയ്ക്ക് താമസിക്കുന്നുണ്ട് എന്ന് പറഞ്ഞത് സുഹൃത്തായിരുന്നു. ജോർജേട്ടൻ ആയിരുന്നു അത്. സ്പടികം ജോർജ് തന്നെയാണോ ഇത് എന്നായിരുന്നു ഞാൻ ചിന്തിച്ചത്. കിഡ്നി ട്രാന്‍സ്പ്ലാന്റാണ് ആണ് വേണ്ടത്. ഇത് എവിടെയെങ്കിലും എത്തിക്കണം എന്നുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട രണ്ടു മൂന്നു പേരെ വിളിച്ചപ്പോൾ അത് അറിയാം എന്ന് പറഞ്ഞു കട്ട് ചെയ്തു.

അങ്ങനെയിരിക്കെയാണ് സുരേഷ് ഗോപിയെ കണ്ടത്. എയർപോർട്ടിൽ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. സ്പടികം ജോർജിന്റെ നമ്പർ തരാൻ പറഞ്ഞു. വെറുതെ ആയിരിക്കുമോ എന്ന് ഞാൻ കരുതി. പിന്നീട് കാര്യങ്ങളെല്ലാം പെട്ടെന്നായിരുന്നു നടന്നത്. അങ്ങനെയാണ് ജോർജ് ചേട്ടൻറെ ജീവൻ തിരിച്ചുകിട്ടിയത്. അന്നുമുതൽ ഞാൻ അദ്ദേഹത്തിന് ഫോളോവർ ആവുകയായിരുന്നു. പ്രതിഫലം കൃത്യമായി വാങ്ങാനും അതുകൊണ്ട് ആളുകളെ സഹായിക്കാനും അദ്ദേഹം മുന്നിലുണ്ട്. ഷൂട്ടിങ്ങിലൂടെയും ചാനലിലൂടെ ഉണ്ടാക്കുന്ന പണം ചാരിറ്റി ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ മനസ് വളരെ വലുതാണ്, ടിനി ടോം പറഞ്ഞു.

സുരേഷേട്ടനോട് ഒപ്പമുള്ള ഒരു ഫോട്ടോ ഇട്ടപ്പോൾ എന്നെ സംഘി ആക്കി. നല്ലത് ചെയ്യുന്നതാണ് രാഷ്ട്രീയം. എന്നാൽ രാഷ്ട്രീയ പ്രസ്ഥാനം ചെയ്യുന്നത് മാത്രം നല്ലത് എന്ന് ചിന്തിക്കുന്നയാളല്ല ഞാന്‍. അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കൽ പലർക്കും മടിയാണ്. അദ്ദേഹത്തിൻറെ മതമോ രാഷ്ട്രീയമോ ഒന്നും നോക്കേണ്ട, അദ്ദേഹം ചെയ്യുന്ന നന്മകൾ മാത്രം നോക്കിയാൽ മതി. അദ്ദേഹത്തെ പോലൊരാൾ അമ്മയ്ക്ക് പുറത്ത് നിൽക്കുന്നത് ഒരിക്കലും ശരിയായ കാര്യമല്ല. എപ്പോഴും ഞാൻ അദ്ദേഹതോട് ചോദിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെ വേദനിപ്പിച്ച ഒത്തിരി സംഭവങ്ങൾ ഉണ്ട്.

അന്നത്തെ കമ്മിറ്റി അങ്ങനെ ചെയ്തില്ലെങ്കിൽ ഇന്നത്തെ ടീം അത് തിരുത്താനും നഷ്ടപരിഹാരം കൊടുക്കാനും തയ്യാറായാണ്. കാലം കാത്തുവെച്ച കാവ്യ നിധിയാണ് അദ്ദേഹം. ശ്വേതാമേനോനും ഞാനും ഒക്കെയാണ് അന്ന് അദ്ദേഹത്തെ കൺവിൻസ് ചെയ്തത്. അങ്ങനെയാണ് അദ്ദേഹം അമ്മയിലേക്ക് വന്നതും. ഞങ്ങളെയെല്ലാം ഉണർത്തിയതും. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നെ പറയാറുള്ളൂ. ഇവരുടെ കുടക്കീഴിൽ നില്ക്കാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഒരു കുടുംബമാണ് സിനിമയിലെ എല്ലാവരും അദ്ദേഹത്തെ വരവ് ആഗ്രഹിച്ചു. എന്തിനാണ് സുരേഷ് ഗോപി എന്ന് എല്ലാവരും മനസ്സിലാക്കണം. ടിനിടോം തൻറെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

Leave a Reply