പെൺവാണിഭ റാക്കറ്റിനെ വലയിലാക്കി പോലീസ്

0

ചിത്രദുർഗ: പെൺവാണിഭ റാക്കറ്റിനെ വലയിലാക്കി പോലീസ്. സംഘത്തിന്റെ വലയിലകപ്പെട്ട 12 പെൺകുട്ടികളെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. കർണാടകത്തിലെ ചിത്രദുർഗയിലാണ് സംഭവം. തമിഴ്നാട്, ആന്ധ്ര, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച പെൺകുട്ടികളെയാണ് സംഘത്തിന്റെ വലയിലകപ്പെച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഹോട്ടൽ മാനേജറായ സ്ത്രീ ഉൾപ്പെടെ നടത്തിപ്പുകാരായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശുചിമുറിയുടെ പിൻഭാഗത്ത് പ്രത്യേക വാതിൽ ഒരുക്കിയാണ് സംഘം ‘ആവശ്യക്കാരെ’ കടത്തി വിട്ടിരുന്ന രീതിയിലായിരുന്നു ചിത്രദുർഗയിലെ പ്രജ്വാൽ ഹോട്ടൽ സംഘം പ്രവർത്തിച്ചിരുന്നത്. പ്രത്യേകമായി തയ്യാറാക്കിയ വാതിലിലും ശുചിമുറിയുടെ ചുമരിലും ഒരേ നിറത്തിലുള്ള ടൈൽ പതിച്ചിരുന്നു. കഷ്ടിച്ച് ഒരാള്‍ക്ക് നുഴഞ്ഞ് കയറാന്‍ മാത്രം കഴിയുന്ന വലിപ്പമാണ് ഈ അറയ്ക്ക് ഉണ്ടായിരുന്നത്. പെട്ടെന്ന് ആരുടേയും കണ്ണിൽ പെടാത്ത രീതിയിലാണ് സംഘം പ്രവർത്തിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്.

സംഘത്തി​ന്റെ പിടിയിലായ പെൺകുട്ടികൾ പിന്നെ പുറം ലോക​ഗം കാണില്ല. കര്‍ണാടക പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ശുചിമുറിക്കുള്ളിലെ പ്രത്യേക അറ കണ്ടെത്തിയത്. ചിത്രദുര്‍ഗയിലെ തിരക്കേറിയ ഹോലാല്‍ക്കെരേ പട്ടണത്തിലാണ് പ്രജ്വാല്‍ എന്ന ഈ ഹോട്ടല്‍ പ്രവർത്തിച്ചിരുന്നത്. രണ്ട് മാസം മുമ്പാണ് പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിച്ചതെന്ന് മാനേജര്‍ പൊലീസിനോട് വെളിപ്പെടുത്തി. രണ്ട് പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രജ്വാല്‍ ഹോട്ടലിന്‍റെ രണ്ടാം നിലയിലാണ് രഹസ്യഅറ പ്രവര്‍ത്തിച്ചിരുന്നത്. വലിയ റാക്കറ്റ് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ചിത്രദുര്‍ഗ ഡിസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.

യുവാവിന്റെ ജീവനെടുത്ത് ഡി ജെ പാർട്ടി..!

ഭോപാൽ: യുവാവിന്റെ ജീവനെടുത്തത് ഡി ജെ പാർട്ടി. വിവാഹപാർട്ടി നൃത്തം ചെയ്യുന്നതിനിടെ പതിനെട്ടുകാരൻ കുഴഞ്ഞ് വീണ് മരിച്ചു. യുവാവിന്റെ മരണകാരണമായത് ഡി ജെ പാർട്ടി ആണെന്നാണ് ഡോക്ടർമാർ പറയുന്നത്. മധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശി ലാൽ സിങ് ആണ് മരിച്ചത്.

താജ്പൂറിൽ നടന്ന സുഹൃത്തിന്റെ വിവാഹാഘോഷത്തിനിടെയായിരുന്നു മരണം. വിഡിയോ ചിത്രീകരിച്ചും നൃത്തം ചെയ്തുമെല്ലാം ഡി ജെ പാർട്ടി ആസ്വദിക്കുകയായിരുന്നു ലാൽ. ഇതിനിടെ അപ്രതീക്ഷിതമായി ലാൽ ബോധരഹിതനായി നിലത്ത് വീണു. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടേനിന്ന് കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു.

കുട്ടിയുടെ ഹൃദയത്തിൽ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഹൃദയത്തിൽ രക്തം കട്ടപിടിച്ച് ക്ലോട്ട് രൂപപ്പെടാൻ കാരണം ഉച്ചത്തിലുള്ള ശബ്ദമാണെന്ന് ഉജ്ജെയിൻ ആശുപത്രിയിലെ ഡോ. ജിതേന്ദർ ശർമ്മ പറഞ്ഞു. ഡി ജെ അല്ലെങ്കിൽ മറ്റേതെങ്കിലും വലിയ ശബ്ദ സംവിധാനത്തിൽ നിന്ന് ഉച്ചത്തിൽ സംഗീതം കേൾക്കുമ്പോൾ, അത് ശരീരത്തിൽ അസാധാരണമായ പ്രതികരണങ്ങൾക്ക് കാരണമാകുമെന്നാണ് ഡോക്ടർ പറയുന്നത്. ഒരു നിശ്ചിത അളവിന് മുകളിലുള്ള ശബ്ദം മനുഷ്യർക്ക് ഹാനികരമാകുമെന്നും ഹൃദയം, തലച്ചോറ് തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here