‘രാമന്‍പിള്ളയെ ഇനി ആരും തൊടില്ല; കെകെ രമ പറഞ്ഞത് പോലെ പല കേസുകളുടേയും കലവറയാണ് അയാൾ; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെത്തിയതോ‌ടെ എല്ലാം മാറി മറഞ്ഞു’; നടി ആക്രമിക്കപ്പെട്ട കേസിൽ വെളിപ്പെടുത്തലുമായി ബൈജു കൊട്ടാരക്കര

0

കൊച്ചി: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെത്തിയതോ‌ടെ നടി ആക്രമിക്കപ്പെട്ട കേസിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഇതിൽ പ്രധാനമായും എടുത്ത് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനായ എ ഡി ജി പി ശ്രീജിത്തിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയ സംഭവമാണ്. തുടരന്വേഷണം തീരാന്‍ വെറും ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് ക്രൈംബ്രാഞ്ചിന്റെ ചുമതലയില്‍ നിന്നും ശ്രീജിത്തിനെ മാറ്റി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ എംഡിയാക്കി നിയമിക്കുന്നത്.

ഈ സംഭവത്തിലൂടെ കേസിലെ എന്തൊക്കെയോ മറയ്ക്കാന്‍ ആരൊക്കെയോ വൃഗ്രതപ്പെടുന്നുവെന്നുള്ള വളരെ വ്യക്തമായ കാര്യമാണെന്നാണ് ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു. യൂട്യൂബ് ചാനലിനോട് പ്രതികരിക്കുന്നതിനിടെയാണ് ഇക്കാര്യ അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്. മൂന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പ് ക്രൈംബ്രാഞ്ച് ഓഫീസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വളരെ രഹസ്യമായ ഒരു യോഗം നടന്നിരുന്നു. പക്ഷെ ആ രഹസ്യയോഗം പോലും പലയാളുകള്‍ക്കും അസ്വസ്ഥ ഉളവാക്കുന്ന രീതിയിലായിരുന്നു.

ഇനി ഒരു കാരണവശാലും ദിലീപിന്റെ വക്കീലന്‍മാരിലേക്ക് അന്വേഷണം പോവേണ്ടതില്ലെന്ന നിലപാട് ആ യോഗത്തില്‍ എടുത്തുവെന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചതെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു. രാമന്‍പിള്ളയിലേക്കോ ഫിലിപ്പിലേക്കോ ഒന്നും ഈ അന്വേഷണം ഇനി നീളരുത്. അത് ഇവിടം കൊണ്ട് അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ അത് വലിയ ബുദ്ധിമുട്ടാണ്. വടകരയിലെ എം എല്‍ എ കെകെ രമ പറഞ്ഞത് പോലെ ടിപി കേസിലേയും മറ്റ് പല കേസുകളുടേയും ഒരു കലവറയാണ് രാമന്‍പിള്ള.

അപ്പോള്‍ ഈ കേസിനകത്ത് അദ്ദേഹത്തെ പ്രതിയാക്കുകയോ, അന്വേഷണം ആ വഴിക്ക് നീളുകയോ ചെയ്താല്‍ രാമന്‍പിള്ള വെറുതെ ഇരിക്കില്ല. അത് ഒരുപാട് പേര്‍ക്ക് നോവുണ്ടാക്കും. അതുകൊണ്ട് തന്നെ രാമന്‍പിള്ളയുടെ നേര്‍ക്കൊന്നും ഈ അന്വേഷണം നീളില്ല. വളരെ വ്യക്തമായി ഈ അന്വേഷണം മുന്നോട്ട് കൊണ്ടുപോയ എ ഡി ജി പി ശ്രീജിത്തിനെ ആ പദവിയില്‍ നിന്നും നീക്കി. അതിനും വ്യക്തമായ കാരണമുണ്ട്. പി ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായി ചാര്‍ജെടുക്കുന്നതിനും ഒരാഴ്ച മുമ്പ്, അതായത് വെറും പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് ഫിലിപ്പ് എന്ന് പറയുന്ന അഭിഭാഷകന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഒരു പരാതി നല്‍കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു ഫിലിപ്പ് നൽകിയ പരാതി. ഈ നാടകങ്ങളൊക്കെ കാണുമ്പോഴെ അറിയാമായിരുന്നു ഇത് എവിടെ ചെന്ന് അവസാനിക്കും എന്നുള്ളതെന്നും ബൈജുകൊട്ടാരക്കതര അഭിപ്രായപ്പെടുന്നു. അതുപോലെ തന്നെ വളരെ തന്ത്രപ്രധാനമായ മറ്റൊരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്. കോടതിയില്‍ നിന്നും ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഫോര്‍വേര്‍ഡ് നോട്ടുകളൊന്നും കൊടുക്കേണ്ടതില്ലെന്നതാണ് അത്. ഇത്രയും നീചമായ ഒരു പ്രവര്‍ത്തി ചെയ്തിട്ടുണ്ടും അതിനെക്കുറിച്ച്‌ അന്വേഷണം വേണ്ടെന്നാണ് പറയുന്നത്. വിചാരണക്കോടതിയില്‍ നിന്നും പ്രതിയുടെ കയ്യിലേക്ക് എങ്ങനെ രേഖകള്‍ വന്നു എന്നുള്ളതിനെക്കുറിച്ചും ആര്‍ക്കും അറിയേണ്ട. ആരും ഇതിനെക്കുറിച്ച്‌ അന്വേഷിക്കേണ്ട.
ഏതായാലും പുതിയ എ ഡി ജി പി വന്നതോടെ ഉദ്യോഗസ്ഥരുടെ കൈകള്‍ക്ക് ചങ്ങലിയിട്ടത് പോലെയായി എന്നാണ് അറിയാന്‍ കഴിയുന്നത്. മുകളില്‍ നിന്നുള്ള പ്രഷര്‍ അത്രക്കാണെന്ന് പറയുന്നു. ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടിയാണ് ഇത്. നമ്മുടെ നാട്ടില്‍ നിയമവും ഭരണവും കോടികളുമൊക്കെ കയ്യിലുണ്ടെങ്കില്‍ ക്വട്ടേഷന്‍ കൊടുത്ത് ആര്‍ക്ക് ആരേയും റേപ്പ് ചെയ്യിക്കാം. ആര്‍ക്കും ആരേയും എന്തും ചെയ്യാം എന്നുള്ള അവസ്ഥയാണെങ്കില്‍ ഈ നാട്ടില്‍ നമുക്കൊക്കെ ഉള്ള സ്ഥാനം എന്താണെന്നും അദ്ദേഹം ചോദിക്കുന്നു. ഇങ്ങനെയൊക്കെയാണ് പോക്കെങ്കില്‍ ഈ ഉദ്യോഗസ്ഥ മേലാളന്‍മാര്‍ക്ക് കാലം മാപ്പ് തരില്ല. ജനം മുഴുവന്‍ അറിയുന്ന, അതിജീവിതയോടൊപ്പം ലക്ഷക്കണക്കിന് ആളുകള്‍ നില്‍ക്കുന്ന ഈ കേസില്‍ എന്തെങ്കിലും തിരിമറികള്‍ ആരുടേയെങ്കിലും ലാഭാത്തിന് വേണ്ടി നടത്തിയാല്‍ കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ തന്നെ ഒരു മാഡത്തിന്റെ പേര് ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. എന്നാൽ ആ മാഡം ആരാണെന്നത് ആർക്കും ഒരു വ്യക്തതയും ഉണ്ടായിരുന്നില്ല. എന്നാൽ മറഞ്ഞിരിക്കുന്ന ആ മാഡം കാവ്യാമാധവൻ ആണെന്നുള്ള സരീതിയിലും പല വാർത്തകളും പുറത്ത് വരുന്ന വരുന്നുണ്ട്. ഇനി ഈ മാഡം കാവ്യയുടെ അമ്മ ശ്യാമളയാണെന്നും വാദങ്ങളുയരുന്നുണ്ട്.
കാവ്യയുടെ അമ്മയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് എന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സംവിധായകനായ ബൈജു കൊട്ടാരക്കര കാവ്യയുടെ അമ്മയായ ശ്യാമളയ്‌ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ജയറാം, ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിലെത്തിയ മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തിൽ ഇന്ന് കാവ്യയെ ഒഴിവാക്കിയതിന് ശ്യാമള ജയറാമിന്റെ രണ്ട് കാലും തല്ലിയൊടിക്കാൻ കൊട്ടേഷൻ നൽകുമെന്നും പറഞ്ഞതായി ബൈജു കൊട്ടാരക്കര പറഞ്ഞു.
കാവ്യയുടെ ലക്ഷ്യയുമായി ശ്യാമള മാധവനായിരുന്നു പ്രവർത്തിച്ചിരുന്നത്. കാവ്യയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം എങ്കിലും അത് നിയന്ത്രിച്ചിരുന്നത് അമ്മയായിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ലഷ്യയിൽ എത്തിച്ചത് ജീവനക്കാരായിരുന്ന സാഗർ വിൻസെൻറ് കൈയിൽ ആയിരുന്നു. പിന്നീട് സാഗർ പിരിഞ്ഞുപോയപ്പോൾ ആദ്യം ദിലീപിനെതിരായി മൊഴി നൽകി. എന്നാൽ പിന്നീട് ഇയാൾ കോടതിയിൽ മൊഴി മാറ്റി. മൈലാഞ്ചി മൊഞ്ചുള്ള വീട്ടിൽനിന്ന് ജയറാമാണ് കാവ്യാമാധവനെ മാറ്റിയത് എന്ന് ശ്യാമള പറഞ്ഞിരുന്നു.
തുടർന്നാണ് ജയറാമിന്റെ രണ്ടു കാലും തല്ലിയൊടിക്കാൻ വേണ്ട കൊട്ടേഷൻ നൽകാൻ ഇവർ തയ്യാറായത് എന്ന് ബൈജു കൊട്ടാരക്കര പറയുന്നത്. കാവ്യ മാധവൻറെ അമ്മയായ ശ്യാമളയാണ് മഞ്ജുവാര്യരോട് ആദ്യം ദിലീപിന്റെയും കാവ്യയുടെയും ബന്ധത്തെക്കുറിച്ച് പറഞ്ഞതും . തൻറെ മകളുടെ ജീവിതത്തിൽ നിന്ന് മഞ്ജു മാറി നിൽക്കണമെന്ന് അപേക്ഷിച്ച്തും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട സമയത്ത് ഉയർന്നുവന്ന മാഡം ശ്യാമള മാധവൻ ആണ് എന്ന് ആദ്യം തന്നെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് സംശയമുണ്ടായിരുന്നു. പിന്നീട് അത് പലരിലേക്കും വഴിതെളിച്ചു.
ഒരു നിർമ്മാതാവിന്റെ ഭാര്യ ആണ് മാഡം എന്നും പറഞ്ഞു. എന്നാൽ പിന്നീട് വാർത്തകൾ സവന്നിരുന്നത് കാവ്യമാധവൻ തന്നെയാണ് മാഡം എന്നുള്ള രീതിയിലായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ തന്നെ ദിലീപിനെതിരെ സംസാരിച്ചിട്ടുള്ള വ്യക്തിയാണ് ബൈജു കൊട്ടാരക്കര .ഇപ്പോൾ ബൈജു കൊട്ടാരക്കര ആണ് നടൻ ജയറാമിന്റെ കാലും തല്ലിയൊടിക്കാൻ ശ്യാമള മാധവൻ കൊട്ടേഷൻ നൽകാൻ ഇരുന്നു എന്ന് പറഞ്ഞു രംഗത്തെത്തിയത്.
അതേസമയം എസ് ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ശ്രീജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസിലെ പ്രതികൾ രക്ഷപെടാൻ കാരണം ആകുമെന്നും ഹർജിക്കാർ പറയുന്നു. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു. സ്ഥലംമാറ്റ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ ഉണ്ട്. സംവിധായകൻ ബൈജു കൊട്ടാരക്കര ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ ക്രൈം ബ്രാ‌‌ഞ്ച് കോടതിയെ സമീപിച്ചു. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ആണ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത്. സായ് സങ്കറിന് കോടതി നോട്ടീസ് അയച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു. കേസിലെ പ്രധാന സാക്ഷിയായ സാഗർ അടക്കമുളളവരുടെ മൊഴിയെടുക്കൽ തുടരുകയാണ്. സിനിമാ മേഖലയിൽ നിന്നടക്കമുളളവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയത്. കേസിന്‍റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. ദിലീപിനെതിരായ ഗൂ‍ഡാലോചനക്കുറ്റം തെളിയിക്കാൻ പറ്റിയ സാക്ഷികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കേസിൽ നിർണായകമെന്ന് കരുതുന്ന ഇവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തുന്നത്.
നടിയെ ആക്രമിച്ചതിന് പിന്നാലെ ഒളിവിൽപ്പോയ മുഖ്യപ്രതി പൾസർ സുനി പിന്നീട് കൊച്ചിയിലെ കാവ്യാ മാധകന്‍റെ ലക്ഷ്യ എന്ന വസ്ത്രസ്ഥാപനത്തിലെത്തിയിരുന്നു. ദിലീപിനെ അന്വേഷിതച്ചായിരുന്നു വന്നത്. എന്നാൽ വിസ്താര ഘട്ടത്തിൽ സാഗ‍ർ ഇക്കാര്യം മൊഴിമാറ്റി. സാക്ഷികളെ കൂറുമാറ്റാൻ ദിലീപും ഒപ്പമുളളവരും ശ്രമിച്ചതിന്‍റെ തെളിവുകൾ അന്വേഷണസംഘത്തിന്‍റെ പക്കലുണ്ട്. ഇത് മുൻനിർത്തിയാണ് വീണ്ടും വിളിച്ചുവരുത്തുന്നത്. കേസിന്‍റെ വിസ്താരം പുനരാരംഭിക്കുന്പോൾ ഈ തെളിവുകൾ നിരത്തി സാക്ഷികൾ കൂറുമാറിയതിന്‍റെ കാരണം കോടതിയെ ധരിപ്പിക്കാനാണ് നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here