നീറ്റ് പിജി പരീക്ഷ ജൂലൈ ഒമ്പതിലേക്ക് മാറ്റി; നടപടി പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ശക്തമായതോടെ

0

ന്യൂഡല്‍ഹി: ഈ മാസം 21ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ ജൂലൈ 9ലേക്കു മാറ്റി. പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.

കൗണ്‍സലിങ്, പരീക്ഷാ തീയതികള്‍ അടുത്തടുത്തായതു ചൂണ്ടിക്കാട്ടിയാണ് പരീക്ഷാര്‍ഥികള്‍ ഇതിനെതിരെ രംഗത്തുവന്നത്. ഓള്‍ ഇന്ത്യ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

മെയ് മൂന്നിനാണ് കൗണ്‍സലിങ് തുടങ്ങിയത്. 21ന് പരീക്ഷ നടത്തിയാല്‍ വിദ്യാര്‍ഥികള്‍ക്ക ആവശ്യത്തിനു സമയം ലഭിക്കില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

Leave a Reply