നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം ജൂൺ 9ന്? റിസപ്ഷൻ മാലിദ്വീപിൽ

0

തെന്നിന്ത്യൻ സിനിമാരം​ഗംത്തെ താരജോഡികളായ നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരാവുന്നു. ജൂൺ 9ന് തിരുപ്പതിയിൽ വച്ചാണ് വിവാഹമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക. ഇതേക്കുറിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമായിട്ടില്ല. വിവാഹത്തിനു ശേഷം സുഹൃത്തുക്കള്‍ക്കായുള്ള വിവാഹ റിസപ്ഷൻ മാലിദ്വീപിൽവച്ചാകും നടത്തുക.
കഴിഞ്ഞ ദിവസം വിഘ്നേഷും നയൻതാരയും അഹ്മദ്ന​ഗറിലെ ഷിർദിയിൽ എത്തിയിരുന്നു. പുണ്യ സ്ഥലം ദർശിച്ച് സായ് ബാബയുടെ അനു​ഗ്രഹം നേടാനാണ് ഇരുവരും എത്തിയത്. അടുത്തിടെ നിരവധി ദേവാലയങ്ങളാണ് ഇരുവരും സന്ദർശിച്ചത്. അജിത്തിനെ നായകനാക്കി വിഘ്നേഷ് ഒരുക്കുന്ന പുതിയ ചിത്രത്തിനു മുൻപ് ഇരുവരുടേയും വിവാഹമുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. 

ഏഴു വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് താരജോഡികൾ വിവാഹിതരാവുന്നത്. നാനും റൗഡി താൻ സിനിമയിലൂടെയാണ് നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലാവുന്നത്. തുടർന്ന് പ്രണയത്തിലാണെന്ന വിവരം സോഷ്യൽ മീഡിയയിലൂടെ വിഘ്നേഷ് തന്നെയാണ് ആരാധകരെ അറിയിച്ചത്. അന്നു മുതൽ ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘കാതുവാക്കുള്ള രണ്ട് കാതല്‍’എന്ന ചിത്രത്തിലാണ് നയൻതാരയെ അവസാനമായി കണ്ടത്. 

Leave a Reply