കെ.സുരേന്ദ്രന്റെ മകന്റെ കല്യാണത്തിൽ അതിഥിയായി മമ്മൂട്ടി

0

കോഴിക്കോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ മകന്റെ വിവാഹ ചടങ്ങിൽ താരസാന്നിദ്ധ്യമായി മമ്മൂട്ടി. മമ്മൂട്ടിയ്‌ക്കൊപ്പം വ്യവസായി എംഎ യൂസഫലിയും നിർമ്മാതാവ് ആന്റോ ജോസഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കോഴിക്കോട് ആശീർവാദ് ലോൺസിൽ വെച്ചാണ് കെ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനും ദിൽനയും തമ്മിലുള്ള വിവാഹം നടന്നത്.

വിവാഹ വേദിയിൽ വധുവരന്മാർക്കൊപ്പം നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രം നിർമ്മാതാവ് ആന്റോ ജോസഫാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ചടങ്ങിൽ മമ്മൂട്ടി, യൂസഫലി എന്നിവർക്കൊപ്പം പങ്കെടുത്തുവെന്നും ഒട്ടേറെ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനുമുള്ള അവസരമുണ്ടായെന്നും ആന്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് ശ്രീ.കെ.സുരേന്ദ്രന്റെയും ശ്രീമതി കെ.ഷീബയുടെയും മകന്‍ ഹരികൃഷ്ണന്റെ വിവാഹച്ചടങ്ങില്‍ പ്രിയങ്കരരായ മമ്മൂക്കയ്‌ക്കും എം.എ.യൂസഫലിക്കയ്‌ക്കുമൊപ്പം പങ്കെടുത്തു. ഒട്ടെറ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനുമുള്ള അവസരമുണ്ടായി. ഹരികൃഷ്ണനും ദില്‍നയ്‌ക്കും വിവാഹമംഗളാശംസകള്‍…

LEAVE A REPLY

Please enter your comment!
Please enter your name here