യുഎഇയിൽ മലയാളി നഴ്സ് മരിച്ചത് തലക്കേറ്റ ​ഗുരുതര പരിക്കിനെ തുടർന്ന്; ട്വിന്റുപോളിന്റെ മൃതദേഹം നാട്ടിലെത്തിക്കും

0

റാ​സ​ൽഖൈ​മ: യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി നഴ്സിന്റെ മരണത്തിനിടയാക്കിയത് തലക്കേറ്റ ​ഗുരുതര പരിക്ക്. റാക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെയാണ് ടി​ൻറു പോ​ൾ ബുധനാഴ്ച്ച വൈകിട്ടോടെ മരിച്ചത്. അ​ൽ ഹം​റ റാ​ക് മെ​ഡി​ക്ക​ൽ സെ​ൻറ​റി​ലെ ന​ഴ്സായിരുന്നു ട്വിന്റു പോൾ. എ​റ​ണാ​കു​ളം കൂ​വ​പ്പ​ടി എ​ട​ശ്ശേ​രി വീ​ട്ടി​ൽ ഔ​സേ​ഫ് പൗ​ലോ​സ്-​ആ​ൻസി പൗ​ലോ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാണ്.

ചൊ​വ്വാ​ഴ്ച പു​ല​ർച്ച റാ​ക് ജെ​യ്സ് മ​ല​നി​ര​യി​ൽനി​ന്ന് തി​രി​കെ വ​ര​വേ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​താ​ണ് ദു​ര​ന്ത​ത്തി​നി​ട​യാ​ക്കി​യ​ത്. ഭ​ർത്താ​വ് കൃ​പാ ശ​ങ്ക​ർ, മ​ക്ക​ളാ​യ ഡ​ൽഹി പ്രൈ​വ​റ്റ് സ്കൂ​ൾ വി​ദ്യാ​ർഥി കൃ​തി​ൻ ശ​ങ്ക​ർ, ഒ​ന്ന​ര വ​യ​സ്സു​കാ​ര​ൻ ആ​ദി​ൻ ശ​ങ്ക​ർ, കൃ​പ ശ​ങ്ക​റി​ൻറെ മാ​താ​വ് സു​മ​തി​യു​മ​ട​ങ്ങു​ന്ന അ​ഞ്ചം​ഗ സം​ഘ​മാ​ണ് ഈ​ദ് അ​വ​ധി ദി​ന​മാ​ഘോ​ഷി​ക്കാ​ൻ ജ​ബ​ൽ ജെ​യ്സി​ലെ​ത്തി​യ​ത്. ടി​ൻറു പോ​ളും കു​ടും​ബ​വും ജ​ബ​ൽ ജെ​യ്സി​ൽനി​ന്ന് മ​ട​ങ്ങ​വേ​യാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​സ്ഥ​ല​ത്ത് കു​തി​ച്ചെ​ത്തി​യ റാ​ക് പൊ​ലീ​സ്-​സി​വി​ൽ ഡി​ഫ​ൻസ്-​ആം​ബു​ല​ൻസ് വി​ഭാ​ഗം ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർത്ത​ന​ത്തി​ൽ എ​ല്ലാ​വ​രെ​യും റാ​ക് സ​ഖ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ത​ല​ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റ​താ​ണ് ടി​ൻറു പോ​ളി​ൻറെ നി​ല ഗു​രു​ത​ര​മാ​ക്കി​യ​ത്. ഇ​വ​രെ സ​ഖ​ർ ആ​ശു​പ​ത്രി തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും പി​ന്നീ​ട് റാ​ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ടി​ൻറു പോ​ളി​ൻറെ ആ​രോ​ഗ്യ സ്ഥി​തി മോ​ശ​മാ​വു​ക​യും ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം റാ​ക് ഉ​ബൈ​ദു​ല്ലാ​ഹ് ആ​ശു​പ​ത്രി മോ​ർച്ച​റി​യി​ലാ​ണ്​ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here