തസസ്ഥാന നഗരിയിലും അത്ഭുതം ഒരുക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി

0

തസസ്ഥാന നഗരിയിലും അത്ഭുതം ഒരുക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. ഓപ്പണ്‍ റൂഫ് ടോപ്പ് ബസ് സഞ്ചാരികള്‍ക്കായി ഒരുക്കി വീണ്ടും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. ഇനി ഇരുനില ബസിലിരുന്ന് പത്മനാഭന്റെ മണ്ണിലെ ആകാശകാഴ്ചകൾ ആസ്വദിക്കാം. നഗരത്തിന്റെ പ്രധാന കാഴ്ചകള്‍ കണ്ട് രാത്രിയും പകലും യാത്ര നടത്താവുന്ന പാക്കേജുകളുമുണ്ട്. ടൂറിസം രംഗത്ത് മികച്ച മാറ്റങ്ങളാണ് കെ എസ് ആർടിസി കൊണ്ടുവന്നിട്ടുള്ളത്.

ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള കേരളത്തിലെ പ്രധാന വിനോദകേന്ദ്രങ്ങളെ കോർത്തിണക്കിയ ഒാരോ ഡിപ്പോയിൽ നിന്നുമുള്ള യാത്ര ഹിറ്റായതോടെ ആനവണ്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് വേഗം കൂടി. അടുത്ത ആകർഷണം ഡബിൾ ഡക്കർ ഒാപ്പൺ ബസാണ്. കെഎസ് ആർടിസി ബജറ്റ് ടൂർസാണ് ഈ ഡബിൾ െഡക്കർ സർവീസും ഒരുക്കിയിരിക്കുന്നത്. മേൽക്കൂര ഒഴിവാക്കാവുന്ന ഇൗ ഡബിൾ െഡക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിലെ നിരത്തിലിറങ്ങുന്നത് ആദ്യമായിട്ടാണ്. സഞ്ചാരികൾക്ക് നവ്യാനുഭവമാണ് ഇൗ യാത്ര ഒരുക്കുന്നത്.
സന്ദര്‍ശിക്കുന്ന സ്ഥലങ്ങൾ
തിരുവനന്തപുരം നഗരത്തിന്റെ സായാഹ്ന, രാത്രി കാഴ്ചകൾ കാണുന്നതിന് വിനോദ സഞ്ചാരികൾക്ക് സൗകര്യപ്രദമായ രീതിയിലാണ് ബസിനുള്ളിലെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. കിഴക്കേക്കോട്ട, മ്യൂസിയം, മൃഗശാല സന്ദർശനം, വെള്ളയമ്പലം പ്ലാനറ്റോറിയം, സ്റ്റാച്യു, ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം, കുതിരമാളിക.
പാക്കേജ് ഇങ്ങനെ
നിലവില്‍ വൈകിട്ട് 5 മുതല്‍ 10 വരെ നീണ്ടു നില്‍ക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ 9 മുതല്‍ 4 വരെ നീണ്ടുനില്‍ക്കുന്ന ഡേ സിറ്റി റൈഡുമാണ് നടത്തുന്നത്. ഈ രണ്ടു സർവീസിലും ടിക്കറ്റ്‌ നിരക്ക് 250 രൂപയാണ്. പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് 200 രൂപയ്ക്ക് ലഭിക്കും. യാത്രക്കാര്‍ക്ക് വെൽക്കം ഡ്രിങ്ക്, സ്നാക്സ് എന്നിവയും ലഭ്യമാക്കും. ഡേ ആൻഡ് നൈറ്റ് യാത്രയ്ക്കായി ഒരുമിച്ച്‌ ടിക്കറ്റെടുക്കുന്നവർക്ക്് പ്രാരംഭ ഓഫറായി ഒരു ദിവസത്തേക്ക് 350 രൂപയായിരിക്കും ചാർജ്. തുടക്കക്കാല ഓഫർ കഴിഞ്ഞാൽ പകൽ, രാത്രി യാത്രകൾക്ക് 250 രൂപ വീതം ഈടാക്കും. പകലും രാത്രിയും ചേർത്ത് ബുക്ക് ചെയ്യുമ്പോൾ 400 രൂപയായിരിക്കും ചാർജ് ഇൗടാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here