വിശുദ്ധ ആൽമരത്തിന് കീഴിൽ ന​ഗ്ന ഫോട്ടോഷൂട്ട് നടത്തി സംസ്കാരത്തെ അപമാനിച്ചു; വിദേശ ദമ്പതികളെ നാടു കടത്താനൊരുങ്ങി ബാലി

0

ഇന്തോനേഷ്യയിലെ ബാലിയിൽ നഗ്ന ഫോട്ടോഷൂട് നടത്തി സംസ്കാരത്തെ അപമാനിച്ച വിനോദ സഞ്ചാരികളായ റഷ്യൻ ദമ്പതിമാർക്കെതിരെ നടപടി. പ്രദേശവാസികൾ വിശുദ്ധമായി കണക്കാക്കുന്ന ആൽമരത്തിന് കീഴിൽ ന​ഗ്ന ഫോട്ടോഷൂട്ട് നടത്തിയതിനാണ് ദമ്പതികളെ നാടുകടത്താൻ തീരുമാനിച്ചത്. ഇരുവരെയും നാടുകടത്താനും ഇന്ത്യോനേഷ്യയിലേക്ക് വരുന്നതിന് ആറുമാസത്തെ വിലക്കേർപ്പെടുത്താനും ബാലി ഭരണകൂടം തീരുമാനിച്ചു.

അലീന ഫസ്ലീവ് എന്ന എന്ന ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസറാണ് ആൽമരത്തിന് കീഴിൽ ന​ഗ്നയായി ഫോട്ടോയെടുത്തത്. 700 വർഷം പഴക്കമുള്ള വിശുദ്ധ ആൽമരത്തിന് കീഴിലായിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഭർത്താവ് ആൻഡ്രി ഫസ്ലീവ് എടുത്ത ഈ ഫോട്ടോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ ചിത്രം വൈറലായി. പിന്നാലെ ബാലിയിലെ ജനങ്ങൾ ചിത്രത്തിനെതിരെ രം​ഗത്തെത്തി. തങ്ങളുടെ സംസ്കാരത്തെ അപമാനിച്ചെന്നാണ് ബാലിയിലെ ഹിന്ദു സമൂഹം ആരോപിച്ചത്.

ഇത്തരത്തിലുള്ള പ്രവൃത്തികൾ അം​ഗീകരിക്കാനവില്ലെന്ന് ബാലി ​ഗവർണർ വയൻ കോസ്റ്ററും വ്യക്തമാക്കി. നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം 200 വിനോദ സഞ്ചാരികളെയാണ് ബാലിയിൽ നിന്നും നാടു കടത്തിയിരുന്നു. അതേസമയം ഫോട്ടോ വിവാദമായതോടെ റഷ്യൻ യുവതി അലീന ക്ഷമ ചോദിച്ചിരുന്നു. വിശുദ്ധ മരമാണെന്ന് അറിയില്ലെന്നായിരുന്നു അലീന പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here