ഹോട്ടലുടമ ആത്മഹത്യ ചെയ്തു; സത്യൻ മരിച്ചത് സ്വയം പാകം ചെയ്ത ഭക്ഷണത്തിൽ വിഷം കലർത്തി കഴിച്ച്

0

തൊടുപുഴ: കട്ടപ്പന പുറ്റടിയിൽ ഹോട്ടൽ ഉടമയെ ഹോട്ടലിനുള്ളിൽ വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തി. ത്രിവേണി ഹോട്ടൽ ഉടമ സത്യൻ (57) ആണ് മരിച്ചത്. കടബാധ്യതയെ തുടർന്നാണ് മരിച്ചതെന്ന് സത്യന്റെ ബന്ധുക്കൾ പറ‍ഞ്ഞു. രാവിലെ തൊഴിലാളികൾ ഹോട്ടലിലെത്തിയപ്പോഴാണ് കൗണ്ടറിൽ സത്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം ഭക്ഷണം പാകം ചെയ്ത് അതിൽ വിഷം കലർത്തി കഴിക്കുകയായിരുന്നു.

Leave a Reply