മതിവിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ മുൻ എംഎൽഎ പി.സി. ജോർജിനെതിരേ വീണ്ടും പോലീസ് കേസെടുത്തു

0

കൊച്ചി: മതിവിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ മുൻ എംഎൽഎ പി.സി. ജോർജിനെതിരേ വീണ്ടും പോലീസ് കേസെടുത്തു. പാലാരിവട്ടം പോലീസാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.

വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടിയില്‍ ഒരു മതവിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് നടപടി. 153 എ, 295 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരത്തെ മതവിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപെട്ട ജോര്‍ജ് ഇപ്പോള്‍ ജാമ്യത്തിലാണ്. ജോർജിന്‍റെ ജാമ്യംറദ്ദാക്കണമെന്ന അപേക്ഷ അടുത്ത ദിവസം ജില്ലാ മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്

Leave a Reply