അഞ്ചു തെങ്ങിൽ ശക്തമായ കാറ്റിലും മഴയിലും വള്ളം മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് മൽസ്യത്തൊഴിലാളി മരിച്ചു

0

തിരുവനന്തപുരം: അഞ്ചു തെങ്ങിൽ ശക്തമായ കാറ്റിലും മഴയിലും വള്ളം മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് മൽസ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് (54) മരിച്ചത്. ബാബു ഉൾപ്പെടെ മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റ് രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. സംസ്ഥാനത്ത് പലയിടത്തും മഴ തുടരുകയാണ്. മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടാണ്. വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ തീവ്ര മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here