ഇന്ത്യയുടെ മൊത്തം സന്താനോല്‍പാദന നിരക്ക്‌ കുറഞ്ഞുവെന്നും ജനസംഖ്യാനിയന്ത്രണനീക്കങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടെന്നും ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ അഞ്ചാം റൗണ്ട്‌

0

ഇന്ത്യയുടെ മൊത്തം സന്താനോല്‍പാദന നിരക്ക്‌ 2.2ല്‍ നിന്ന്‌ 2.0 ആയി കുറഞ്ഞുവെന്നും ജനസംഖ്യാനിയന്ത്രണനീക്കങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടെന്നും ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ അഞ്ചാം റൗണ്ട്‌
ഓരോ സ്‌ത്രീക്കും ഉണ്ടാകുന്ന കുട്ടികളുടെ ശരാശരി കണക്കായ മൊത്തം സന്താനോല്‍പാദന നിരക്ക്‌(ടി.എഫ്‌.ആര്‍.) ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ നാലും അഞ്ചും റൗണ്ടിനിടയില്‍ കുറഞ്ഞതായി പഠനം പറയുന്നു.
സന്താനനിരക്കിന്റെ റിപ്ലേസ്‌മെന്റ്‌മെന്റ്‌ ലെവല്‍ ആയ 2.1ന്‌ മുകളില്‍ അഞ്ചുസംസ്‌ഥാനങ്ങള്‍ മാത്രമാണ്‌ ഇടംപിടിച്ചത്‌. ബിഹാര്‍(2.98), മേഘാലയ(2.91), ഉത്തര്‍പ്രദേശ്‌(2.35), ജാര്‍ഖണ്ഡ്‌(2.26), മണിപ്പുര്‍(2.17). 28 സംസ്‌ഥാനങ്ങളിലേയും എട്ടു കേന്ദ്രഭരണപ്രദേശങ്ങളിലേയും 707 ജില്ലകളിലെ 6.37 ലക്ഷം സാംപിള്‍ കുടുംബങ്ങളില്‍ നിന്നുള്ള 7,24,115 സ്‌ത്രീകളെയും 1,01,839 പുരുഷന്മാരെയും ഉള്‍പ്പെടുത്തിയാണ്‌ സര്‍വേ നടത്തിയത്‌. എല്ലാത്തരത്തിലുമുള്ള ഗര്‍ഭനിരോധമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിന്റെ തോത്‌ 54 ശതമാനത്തില്‍ നിന്ന്‌ 67 ശതമാനമായെന്നും സര്‍വേ പറയുന്നു.
അഞ്ചുവയസിനുതാഴെയുള്ള കുട്ടികളില്‍ ശരിയായ വളര്‍ച്ചയില്ലാത്തത്‌ 38 ശതമാനത്തില്‍ നിന്ന്‌ 36 ശതമാനമായി കുറഞ്ഞു. സര്‍വേ നാലുമായി താരതമ്യം ചെയ്യുമ്പോള്‍ അമിതഭാരം, പൊണ്ണത്തടി എന്നിവ അഞ്ചാം റൗണ്ടില്‍ വര്‍ധിച്ചിട്ടുണ്ട്‌. ദേശീയതലത്തില്‍ 21 ശതമാനമായിരുന്ന ഇത്തരക്കാരുടെ എണ്ണം 24 ശതമാനത്തിലേക്കു വര്‍ധിച്ചു. കേരളം അടക്കമുള്ള സംസ്‌ഥാനങ്ങളിലെ മൂന്നിലൊന്നു സ്‌ത്രീകളും പൊണ്ണത്തടിയും അമിതഭാരവും ഉള്ളവരാണെന്നും സര്‍വേ പറയുന്നു.

Leave a Reply