സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിനെ അഭിനന്ദിച്ച് പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍

0

 
കൊച്ചി: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിനെ അഭിനന്ദിച്ച് പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. എന്തൊരു മികച്ച മത്സരമായിരുന്നു. ഏഴാം തവണയും സന്തോഷ് ട്രോഫി ഉയര്‍ത്തിയതിന് ടീം കേരളയ്ക്ക് അഭിനന്ദനങ്ങള്‍ എന്നും ഷംഷീര്‍ ട്വിറ്ററില്‍ കുറിച്ചു. 

പാരിതോഷികം നല്‍കി കേരള ടീമിനെ ആദരിക്കുന്നതില്‍ സന്തോഷമുണ്ട്. പശ്ചിമ ബംഗാള്‍ ടീമും നന്നായി കളിച്ചുവെന്നും ഡോ. ഷംഷീര്‍ വയലില്‍ അഭിപ്രായപ്പെട്ടു. സന്തോഷ് ട്രോഫി കിരീടം നേടിയാല്‍ കേരള ടീമിന് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ഡോ. ഷംഷീര്‍ വയലില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

ഫൈനലില്‍ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴ്‌പ്പെടുത്തിയാണ് (54) കേരളം കിരീടത്തില്‍ മുത്തമിട്ടത്. കേരളത്തിന്റെ ഏഴാം കിരീട നേട്ടമാണിത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് കേരളത്തിന്റെ വിജയം. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതി വരെ പിന്നിട്ടു നിന്നശേഷമായിരുന്നു കേരളത്തിന്റെ തകര്‍പ്പന്‍ വിജയം.

Leave a Reply