ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടപെട്ടിട്ടില്ല; സ്ഥാപിത താൽപര്യക്കാരാണ് ഈ പ്രാചരണത്തിന് പിന്നിൽ, ആരോപണത്തിലെ ദുരുദ്ദേശം മനസിലാക്കണമെന്ന് സിറോ മലബാര്‍ സഭ

0

കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാ‌ർത്ഥി ഡോ. ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഇടപെട്ടിട്ടില്ലെന്ന് സിറോ മലബാ‌ർ സഭ. സ്ഥാനാ‌ർത്ഥി നിർണയത്തിൽ കർദ്ദിനാളിന്റെ ഇടപെടൽ ഉണ്ടായിട്ടില്ല. സഭയുടെ സ്ഥാനാർത്ഥി എന്ന പ്രചാരണത്തിനു പിന്നിൽ ദുരുദ്ദേശ്യമുണ്ട്. സ്ഥാപിത താൽപര്യക്കാരാണ് ഈ പ്രാചരണത്തിന് പിന്നിലെന്നും സിറോ മലബാ‌ർ സഭ പ്രതികരിച്ചു.

അതേസമയം, സസ്പെൻസുകൾക്ക് ഒടുവിലാൻ തൃക്കാക്കര മണ്ഡലത്തിലെ ഇടത് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. എന്നാൽ സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി പരസ്യമാക്കി എറണാകുളം അങ്കമാലി അതിരൂപത രംഗത്ത് വന്നു. ഡോ. ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി പറഞ്ഞു. ജോ ജോസഫിനായി സഭയുടെ ഏതെങ്കിലും തലത്തിൽ ചർച്ച ഉണ്ടായോ എന്നറിയില്ല. ആരെങ്കിലും നിർദ്ദേശിച്ചു എന്നത് കൊണ്ട് അതിരൂപത പിന്തുണ ഉണ്ടെന്ന് പറയാനാകില്ല. ആർക്ക് വോട്ട് എന്നതിൽ അതിരൂപതയ്ക്ക് നിലപാടുണ്ട്. അതിരൂപതയെ സഹായിച്ചവർക്ക് മാത്രം പിന്തുണയെന്നും ഫാദർ ജോസഫ് പാറേക്കാട്ടിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സഭയും പി ടി തോമസുമായുണ്ടായിരുന്ന ഭിന്നതകളെ മുതലെടുക്കാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയതന്ത്രമാണ് തൃക്കാക്കരയില്‍ ജോ ജോസഫിലെത്തിയത്. എന്നാല്‍ ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്നാണ് അതിരൂപത സംരക്ഷണ സമിതി നിലപാടെടുത്തിരിക്കുന്നത്. ഗാ‍ഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ എതിര്‍ത്തും അനുകൂലിച്ചുമാണ് പി ടി തോമസും കത്തോലിക്കാ സഭയും പണ്ട് രണ്ടുതട്ടിലായത്. എന്നാല്‍ ക്രൈസ്തവ വിശ്വാസികളില്‍, വിശിഷ്യ കത്തോലിക്ക വോട്ടര്‍മാരില്‍ പി ടി വിരുദ്ധ വികാരം ജോ ജോസഫിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഉണര്‍ത്താനാകുമെന്നാണ് സിപിഎം കരുതുന്നത്.

ഹൃദ്‌രോഗചികിത്സകൻ, സാമൂഹ്യപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ അംഗീകാരം നേടിയയാളാണ്‌ ഡോ. ജോ ജോസഫ്‌. ജനങ്ങൾക്ക്‌ ഏറെ പ്രിയങ്കരനായ ഡോക്ടർ എന്നനിലയിൽ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം എൽഡിഎഫിന്‌ വലിയ നേട്ടമാകും. രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്ന വികസന, ക്ഷേമപദ്ധതികളാണ്‌ സർക്കാർ നടപ്പാക്കുന്നത്‌. തുടർ പ്രവർത്തനങ്ങൾക്ക്‌ തൃക്കാക്കരയിൽ നേടുന്ന വിജയം വഴികാട്ടും. കൊച്ചിയെ ലോകോത്തരനഗരമാക്കി മാറ്റുകയാണ്‌ ലക്ഷ്യം. അതിന്‌ തൃക്കാക്കരയിലെ വിജയം വേഗംപകരും. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ശരിയായ സമയത്തുതന്നെയാണ്‌ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്‌. സിപിഐ എം അംഗമാണ്‌ ജോ ജോസഫ്‌. അദ്ദേഹം അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ്‌ മത്സരിക്കുന്നത്‌. തിങ്കളാഴ്‌ച പത്രിക നൽകും. 12ന്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

എല്ലാറ്റിനെയും എതിർക്കുന്ന വികസനവിരോധികളുടെ മുന്നണിയായി യുഡിഎഫ്‌ മാറി. യുഡിഎഫിലെ സ്ഥാനാർഥിപ്രഖ്യാപനം കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാകാത്തവിധം രൂക്ഷമാക്കി–-ഇ പി പറഞ്ഞു. സ്ഥാനാർഥിയായി ജോ ജോസഫിന്റെ പേരുമാത്രമാണ്‌ പരിഗണിച്ചതെന്ന്‌ കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്‌ പറഞ്ഞു. തെരഞ്ഞെടുപ്പുപ്രവർത്തനങ്ങളാണ്‌ ബുധനാഴ്‌ചത്തെ യോഗം ചർച്ച ചെയ്‌തത്‌. വ്യാഴാഴ്‌ചയാണ്‌ സ്ഥാനാർഥിനിർണയം ചർച്ച ചെയ്‌തത്‌. എന്നാൽ, ഇതേക്കുറിച്ച്‌ മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുകയായിരുന്നെന്നും പി രാജീവ്‌ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്‌, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here