സിബി ഭാസ്കരന്റെ വിയോഗം
ചേരാനല്ലൂർ ഗ്രാമത്തെ ദു:ഖത്തിലാഴ്‌ത്തി

0

പെരുമ്പാവൂർ: തോട്ടുവാ ചേരാനല്ലൂർ നിരപ്പുതോട്ടിൽ സിബി ഭാസ്കരൻ (50) അന്തരിച്ചു.
കൂവപ്പടി ഗണപതിവിലാസം ഹൈസ്‌കൂളിലെ പൂർവ്വവിദ്യാർത്ഥിയായിരുന്ന കാലത്ത്
ഗാനമേളകളിൽ സജീവമായിരുന്ന ഒരു ഗായകനായിരുന്നു. ജന്മനാ ഇരുകാലുകൾക്കുമുണ്ടായിരുന്ന
അംഗവൈകല്യപരിമിതിയെ അതിജീവിച്ച് ജീവിതം കരുപ്പിടിപ്പിച്ച കലാകാരനായിരുന്നു.
അധ്യാപികയായ ഭാര്യ ഷൈജിയോടും, മകൻ ആദ്യദേവിനോടുമൊപ്പം ദീർഘനാളുകളായി
ഉത്തർപ്രദേശിലെ നവജീവൻ മിഷൻ സ്‌കൂളിൽ ജോലിചെയ്തുവരികയായിരുന്നു.
രോഗബാധിതനായതിനെത്തുടർന്ന് നാട്ടിലെത്തി ചികിത്സയിലിരിയ്ക്കെയാണ്
അന്ത്യം. ഗ്രാമീണ കലാവേദികളിലൂടെ വളർന്നുവന്ന ഗായകന്റെ വിയോഗത്തിൽ
ചേരാനല്ലൂർ പൗരാവലിയും ഗണപതിവിലാസം സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികളും ദുഃഖം രേഖപ്പെടുത്തി.
സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് ഒക്കൽ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here