തൃക്കാക്കരയില്‍ സിപിഎം അംഗത്തിന്റെ വീടിന് തീയിട്ടു.

0

 
കൊച്ചി: തൃക്കാക്കരയില്‍ സിപിഎം അംഗത്തിന്റെ വീടിന് തീയിട്ടു. അത്താണി സ്വദേശിനി മഞ്ജുവിന്റെ വീടിനാണ് തീയിട്ടത്. ഇന്നലെ രാത്രി ഒരുമണിക്കാണ് സംഭവം. 

സമീപത്തെ ആളുമായുണ്ടായ തര്‍ക്കമാണ് വീടിന് തീയിടാന്‍ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. വീട് പൂര്‍ണമായി കത്തിനശിച്ചു. സംഭവത്തിന് പിന്നാലെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍, സിപിഐ ജില്ലാ സെക്രട്ടറി പി രാജു എന്നിവര്‍ സ്ഥലത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here