വിവാഹ ചടങ്ങുകളിലും മറ്റും സിനിമ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ട് വീണേക്കും

0

ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ട് വീണേക്കും. വിവാഹ ആഘോഷങ്ങള്‍, മതപരമായ ആഘോഷങ്ങള്‍, ഔദ്യോഗിക ചടങ്ങുകള്‍ എന്നിവയില്‍ പാട്ട് വയ്ക്കുന്നത് പകര്‍പ്പവകാശത്തിന്‍റെ പരിധിയില്‍ വരുമോ എന്നു പരിശോധിക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിദഗ്ധനെ നിയോഗിച്ചു.

മ​ല​യാ​ളി​യും ഡ​ല്‍​ഹി നാ​ഷ​ണ​ല്‍ ലോ ​യൂ​ണി​വേ​ഴ്‌​സി​റ്റി അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റു​മാ​യ ഡോ. ​അ​രു​ള്‍ ജോ​ര്‍​ജ് സ്‌​ക​റി​യ ജൂ​ലൈ ആ​റി​ന് മു​ന്‍​പാ​യി ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

സി​നി​മ പാ​ട്ടു​ക​ള്‍ ഉ​ള്‍​പ്പ​ടെ ആ​ഘോ​ഷ വേ​ള​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് രാ​ജ്യ​ത്ത് വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളി​ല്‍ പാ​ട്ടു​ക​ളു​ടെ പ​ക​ര്‍​പ്പ​വ​കാ​ശം സം​ബ​ന്ധി​ച്ചു നി​ല​വി​ലു​ള്ള കേ​സു​ക​ളി​ല്‍ ഈ ​സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട് നി​ര്‍​ണാ​യ​ക​മാ​കും.

നി​ല​വി​ല്‍ വി​വാ​ഹം ഉ​ള്‍​പ്പ​ടെ​യു​ള്ള ആ​ഘോ​ഷ വേ​ള​ക​ളിലും ഡി​ജെ പാ​ര്‍​ട്ടി​ക​ളി​ലും പ​ക​ര്‍​പ്പ​വ​കാ​ശ​മു​ള്ള പാ​ട്ടു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ പ​ക​ര്‍​പ്പ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ 52(1) ഇ​സ​ഡ് എ ​വ​കു​പ്പു പ്ര​കാ​രം ഇ​ള​വു​ണ്ട്.

എ​ന്നാ​ല്‍, നി​ല​വി​ല്‍ വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ഗ്രൂ​പ്പു​ക​ളു​ടെ ആ​സൂ​ത്ര​ണ​ത്തി​ല്‍ വ​ള​രെ വി​പു​ല​മാ​യി ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ട്ടു​ക​ള്‍​ക്ക് റോ​യ​ല്‍​റ്റി വേ​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രു​ടെ ആ​വ​ശ്യം.

വി​വാ​ഹ ഇ​ത​ര ച​ട​ങ്ങു​ക​ളി​ലും ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ഗ്രൂ​പ്പു​ക​ളു​ടെ ആ​സൂ​ത്ര​ണ​ത്തി​ല്‍ ന​ട​ക്കു​മ്പോ​ള്‍ സി​നി​മ ഗാ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​ത് ഗാ​ന​ര​ച​യി​താ​ക്ക​ൾ, സം​ഗീ​ത സം​വി​ധാ​യ​ക​ര്‍, ഗാ​യ​ക​ർ, സൗ​ണ്ട് റി​ക്കാ​ര്‍​ഡിം​ഗ് പ്രൊ​ഡ്യൂ​സ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ പ​ക​ര്‍​പ്പ​വ​കാ​ശ​ത്തെ ബാ​ധി​ക്കു​മെ​ന്നാ​ണ് ജ​സ്റ്റീ​സ് പ്ര​തി​ഭ എം. ​സിം​ഗ് നി​രീ​ക്ഷി​ച്ച​ത്.

ഈ ​വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള നി​യ​മ​പ​ര​മാ​യ സാ​ധ്യ​ത​ക​ളും സാ​ഹ​ച​ര്യ​ങ്ങ​ളും വി​ശ​ദ​മാ​ക്കി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം എ​ന്നാ​ണ് ഡോ. ​അ​രു​ള്‍ ജോ​ര്‍​ജ് സ്‌​ക​റി​യ​യോ​ട് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

പ​ക​ര്‍​പ്പ​വ​കാ​ശ​മു​ള്ള സൗ​ണ്ട് റി​ക്കാ​ര്‍​ഡു​ക​ള്‍ (ഗാ​ന​ങ്ങ​ൾ) ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ലൈ​സ​ന്‍​സ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണം എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഫോ​ണോ​ഗ്ര​ഫി​ക് പെ​ര്‍​ഫോ​മ​ന്‍​സ് ലി​മി​റ്റ​ഡ് (പി​പി​എ​ൽ) നി​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി വി​ഷ​യം പ​ഠി​ക്കാ​ന്‍ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്.

ത​ങ്ങ​ള്‍​ക്ക് പ​ക​ര്‍​പ്പ​വ​കാ​ശ​മു​ള്ള പാ​ട്ടു​ക​ള്‍ ലു​ക്ക്പാ​ര്‍​ട്ട് എ​ക്‌​സി​ബി​ഷ​ന്‍​സ് ആ​ന്‍റ് ഇ​വ​ന്‍റ്സ് എ​ന്ന ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി വ്യാ​പ​ക​മാ​യി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് പി​പി​എ​ല്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ലൈ​സ​ന്‍​സ് എ​ടു​ത്തു മാ​ത്ര​മേ ത​ങ്ങ​ളു​ടെ പാ​ട്ടു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന ആ​വ​ശ്യം ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി നി​രാ​ക​രി​ച്ചു എ​ന്നാ​ണ് പ​രാ​തി. എ​ന്നാ​ല്‍ പ​ക​ര്‍​പ്പ​വ​കാ​ശ നി​യ​മ​ത്തി​ലെ 52(1) ഇ​സ​ഡ് എ ​വ​കു​പ്പ് പ്ര​കാ​രം ഈ ​ഗാ​ന​ങ്ങ​ള്‍ വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ളി​ലും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ ത​ട​സ​മി​ല്ലെ​ന്നാ​ണ് ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി​യു​ടെ വാ​ദം.

ഇ​തോ​ടെ​യാ​ണ് നി​യ​മ​വ​ശ​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ കോ​ട​തി ഡോ. ​അ​രു​ള്‍ ജോ​ര്‍​ജ് സ്‌​ക​റി​യ​യെ നി​യോ​ഗി​ച്ച​ത്. ഡോ. ​അ​രു​ള്‍ ച​ങ്ങ​നാ​ശേ​രി ക​രി​ക്കം​പ​ള്ളി കു​ടും​ബാം​ഗ​മാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here