ജയറാമിന്റെ രണ്ടു കാലും തല്ലിയൊടിക്കാന്‍ കാവ്യയുടെ അമ്മ ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടെന്ന് ബൈജു കൊട്ടാരക്കര; എല്ലാറ്റിനും പിന്നിൽ കളിക്കുന്ന മാഡം ശ്യാമള മാധവനോ..? ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

0

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ തന്നെ ഒരു മാഡത്തിന്റെ പേര് ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. എന്നാൽ ആ മാഡം ആരാണെന്നത് ആർക്കും ഒരു വ്യക്തതയും ഉണ്ടായിരുന്നില്ല. എന്നാൽ മറഞ്ഞിരിക്കുന്ന ആ മാഡം കാവ്യാമാധവൻ ആണെന്നുള്ള സരീതിയിലും പല വാർത്തകളും പുറത്ത് വരുന്ന വരുന്നുണ്ട്. ഇനി ഈ മാഡം കാവ്യയുടെ അമ്മ ശ്യാമളയാണെന്നും വാദങ്ങളുയരുന്നുണ്ട്.

കാവ്യയുടെ അമ്മയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് എന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സംവിധായകനായ ബൈജു കൊട്ടാരക്കര കാവ്യയുടെ അമ്മയായ ശ്യാമളയ്‌ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ജയറാം, ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിലെത്തിയ മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തിൽ ഇന്ന് കാവ്യയെ ഒഴിവാക്കിയതിന് ശ്യാമള ജയറാമിന്റെ രണ്ട് കാലും തല്ലിയൊടിക്കാൻ കൊട്ടേഷൻ നൽകുമെന്നും പറഞ്ഞതായി ബൈജു കൊട്ടാരക്കര പറഞ്ഞു.

കാവ്യയുടെ ലക്ഷ്യയുമായി ശ്യാമള മാധവനായിരുന്നു പ്രവർത്തിച്ചിരുന്നത്. കാവ്യയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം എങ്കിലും അത് നിയന്ത്രിച്ചിരുന്നത് അമ്മയായിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ലഷ്യയിൽ എത്തിച്ചത് ജീവനക്കാരായിരുന്ന സാഗർ വിൻസെൻറ് കൈയിൽ ആയിരുന്നു. പിന്നീട് സാഗർ പിരിഞ്ഞുപോയപ്പോൾ ആദ്യം ദിലീപിനെതിരായി മൊഴി നൽകി. എന്നാൽ പിന്നീട് ഇയാൾ കോടതിയിൽ മൊഴി മാറ്റി. മൈലാഞ്ചി മൊഞ്ചുള്ള വീട്ടിൽനിന്ന് ജയറാമാണ് കാവ്യാമാധവനെ മാറ്റിയത് എന്ന് ശ്യാമള പറഞ്ഞിരുന്നു.

തുടർന്നാണ് ജയറാമിന്റെ രണ്ടു കാലും തല്ലിയൊടിക്കാൻ വേണ്ട കൊട്ടേഷൻ നൽകാൻ ഇവർ തയ്യാറായത് എന്ന് ബൈജു കൊട്ടാരക്കര പറയുന്നത്. കാവ്യ മാധവൻറെ അമ്മയായ ശ്യാമളയാണ് മഞ്ജുവാര്യരോട് ആദ്യം ദിലീപിന്റെയും കാവ്യയുടെയും ബന്ധത്തെക്കുറിച്ച് പറഞ്ഞതും . തൻറെ മകളുടെ ജീവിതത്തിൽ നിന്ന് മഞ്ജു മാറി നിൽക്കണമെന്ന് അപേക്ഷിച്ച്തും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട സമയത്ത് ഉയർന്നുവന്ന മാഡം ശ്യാമള മാധവൻ ആണ് എന്ന് ആദ്യം തന്നെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് സംശയമുണ്ടായിരുന്നു. പിന്നീട് അത് പലരിലേക്കും വഴിതെളിച്ചു.

ഒരു നിർമ്മാതാവിന്റെ ഭാര്യ ആണ് മാഡം എന്നും പറഞ്ഞു. എന്നാൽ പിന്നീട് വാർത്തകൾ സവന്നിരുന്നത് കാവ്യമാധവൻ തന്നെയാണ് മാഡം എന്നുള്ള രീതിയിലായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ തന്നെ ദിലീപിനെതിരെ സംസാരിച്ചിട്ടുള്ള വ്യക്തിയാണ് ബൈജു കൊട്ടാരക്കര .ഇപ്പോൾ ബൈജു കൊട്ടാരക്കര ആണ് നടൻ ജയറാമിന്റെ കാലും തല്ലിയൊടിക്കാൻ ശ്യാമള മാധവൻ കൊട്ടേഷൻ നൽകാൻ ഇരുന്നു എന്ന് പറഞ്ഞു രംഗത്തെത്തിയത്.
അതേസമയം എസ് ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ശ്രീജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസിലെ പ്രതികൾ രക്ഷപെടാൻ കാരണം ആകുമെന്നും ഹർജിക്കാർ പറയുന്നു. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു. സ്ഥലംമാറ്റ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ ഉണ്ട്. സംവിധായകൻ ബൈജു കൊട്ടാരക്കര ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ ക്രൈം ബ്രാ‌‌ഞ്ച് കോടതിയെ സമീപിച്ചു. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ആണ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത്. സായ് സങ്കറിന് കോടതി നോട്ടീസ് അയച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു. കേസിലെ പ്രധാന സാക്ഷിയായ സാഗർ അടക്കമുളളവരുടെ മൊഴിയെടുക്കൽ തുടരുകയാണ്. സിനിമാ മേഖലയിൽ നിന്നടക്കമുളളവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയത്. കേസിന്‍റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. ദിലീപിനെതിരായ ഗൂ‍ഡാലോചനക്കുറ്റം തെളിയിക്കാൻ പറ്റിയ സാക്ഷികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കേസിൽ നിർണായകമെന്ന് കരുതുന്ന ഇവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തുന്നത്.
നടിയെ ആക്രമിച്ചതിന് പിന്നാലെ ഒളിവിൽപ്പോയ മുഖ്യപ്രതി പൾസർ സുനി പിന്നീട് കൊച്ചിയിലെ കാവ്യാ മാധകന്‍റെ ലക്ഷ്യ എന്ന വസ്ത്രസ്ഥാപനത്തിലെത്തിയിരുന്നു. ദിലീപിനെ അന്വേഷിതച്ചായിരുന്നു വന്നത്. എന്നാൽ വിസ്താര ഘട്ടത്തിൽ സാഗ‍ർ ഇക്കാര്യം മൊഴിമാറ്റി. സാക്ഷികളെ കൂറുമാറ്റാൻ ദിലീപും ഒപ്പമുളളവരും ശ്രമിച്ചതിന്‍റെ തെളിവുകൾ അന്വേഷണസംഘത്തിന്‍റെ പക്കലുണ്ട്. ഇത് മുൻനിർത്തിയാണ് വീണ്ടും വിളിച്ചുവരുത്തുന്നത്. കേസിന്‍റെ വിസ്താരം പുനരാരംഭിക്കുന്പോൾ ഈ തെളിവുകൾ നിരത്തി സാക്ഷികൾ കൂറുമാറിയതിന്‍റെ കാരണം കോടതിയെ ധരിപ്പിക്കാനാണ് നീക്കം.

Leave a Reply