പൂട്ടിച്ചത് 110 ഹോട്ടലുകൾ; പിടിച്ചെടുത്തത് 140 കിലോ വൃത്തിഹീനമായ മാംസം; നല്ല ഭക്ഷണം നാടിന്റെ അവകാശമാക്കാൻ പരിശോധന കർശനമാക്കി ഭക്ഷ്യവകുപ്പ്

0

തിരുവനന്തപുരം: ഭക്ഷ്യവസ്‌തുക്കളിലെ മായം കണ്ടെത്താന്‍ ഹോട്ടല്‍ പരിശോധന ശക്‌തമാക്കി. ഈ മാസം രണ്ടുമുതല്‍ 1132 പരിശോധനകളാണ്‌ നടത്തിയത്‌.
ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉള്‍പ്പെടെ 110 കടകള്‍ പൂട്ടിച്ചു. 347 സ്‌ഥാപനങ്ങള്‍ക്ക്‌ നോട്ടീസ്‌ നല്‍കി. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത്‌ നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ്‌ നടത്തുന്ന പരിശോധനകളെ തുടര്‍ന്നു കര്‍ശന നടപടി സ്വീകരിക്കുമെന്നു മന്ത്രി വീണാ ജോര്‍ജ്‌ അറിയിച്ചു.

Leave a Reply