ഓടുന്ന ട്രെയിനിന്റെ അടിയിലേക്ക് ബോധംകെട്ടു വീണ് യുവതി; രക്ഷപ്പെട്ടത് അത്ഭുതകരമായി 

0

ഓടുന്ന ട്രെയിനിന്റെ അടിയിലേക്ക് ബോധംകെട്ടു വീണ യുവതി രക്ഷപ്പെട്ടു. അർജന്റീനൻ ന​ഗരമായ ബ്യൂണസ് ഐറിസിലാണ് പേടിപ്പെടുത്തുന്ന സംഭവം നടന്നത്. സ്റ്റേഷനിൽ എത്തിക്കൊണ്ടിരിക്കുന്ന ട്രെയിനിന് അടിയിലേക്ക് ട്രെയിൻ കാത്തുനിന്ന യുവതി ബോധരഹിതയായി വീഴുകയായിരുന്നു. ഉടൻ ട്രെയിൻ നിർത്തി. യാത്രക്കാരും റെയിൽവേ സ്റ്റേഷനിലുള്ളവരും യുവതിയെ പുറത്തെടുത്തു. നിസാര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സിസിടിവിയിലാണ് സംഭവത്തിന്റെ ദൃശ്യത്തിന്റെ പതിഞ്ഞത്. കാൻഡല എന്ന സ്ത്രീയാണ് അപകടത്തിൽപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാർച്ച് 29നായിരുന്നു സംഭവം.

“ഞാൻ ഇപ്പോഴും എങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് എനിക്കറിയില്ല. എല്ലാം ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്. ഇത് പുനർജന്മമാണ്. -കാൻഡല പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പെട്ടെന്ന് രക്തസമ്മർദ്ദം കുറയുകയും ബോധരഹിതനാകുകയും ചെയ്തു. എന്റെ മുന്നിലിരിക്കുന്ന വ്യക്തിയെ അറിയിക്കാൻ ശ്രമിച്ചു. പിന്നീട് ഒന്നും ഓർമ്മയില്ല. ഞാൻ ട്രെയിനിൽ ഇടിച്ചത് പോലും ഓർമയില്ല- കാൻഡല പറഞ്ഞു.

Leave a Reply