ഫോർവേഡ് മെസേജുകള്‍ നിയന്ത്രിക്കാൻ പുതിയ നീക്കവുമായി വാട്സാപ്

0

ന്യൂഡൽഹി ∙ ഫോർവേഡ് മെസേജുകള്‍ നിയന്ത്രിക്കാൻ പുതിയ നീക്കവുമായി വാട്സാപ്. ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഫോർവേഡ് മെസേജുകള്‍ അയയ്ക്കുന്നതിനു പരിധി നിശ്ചയിക്കുകയാണു പ്രധാന ലക്ഷ്യം. ആൻഡ്രോയ്ഡ്, ഐഒഎസ് എന്നിവയിലെ ബീറ്റാ പതിപ്പില്‍ പുതിയ അപ്ഡേഷന്‍ വന്നുകഴിഞ്ഞു.

വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നതിൽനിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കുന്നതിനാണ് വാട്സാപ് പുതിയ നയം കൊണ്ടുവന്നിരിക്കുന്നതെന്നാണ് വിവരം. ഇതുപ്രകാരം ഒന്നിൽ കൂടുതൽ ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഒരേസമയം ഫോർവേഡ് മെസേജുകൾ അയയ്ക്കാനാവില്ല. ഇങ്ങനെ അയയ്ക്കാന്‍ ശ്രമിച്ചാല്‍ ഫോർവേഡ് ചെയ്‌ത സന്ദേശങ്ങൾക്ക്, ‘ഒരു ഗ്രൂപ്പ് ചാറ്റിലേക്ക് മാത്രമേ അയയ്ക്കാൻ കഴിയൂ’ എന്ന ഓൺ-സ്‌ക്രീൻ സന്ദേശം ലഭിക്കും.

വാട്സാപ്പിലൂടെ ആളുകള്‍ക്കിടയിൽ ഭീതി പടർത്തുന്നതരം വ്യാജ വാർത്തകളും വ്യാജ പ്രചാരണങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിലാണിത്. നിരവധി തവണ ഫോർവേഡ് ചെയ്ത മെസേജുകൾ കണ്ടെത്താനായി വാട്സാപ്പിൽ പല ടൂളുകളും നിലവിലുണ്ട്. 2019ൽതന്നെ ഫോർവേഡ് മെസേജുകൾക്ക് വാട്സാപ് നിയന്ത്രണം കൊണ്ടുവന്നിരുന്നു.

Leave a Reply