രാജ്യത്തെ വിട്ടുനൽകാൻ തയാറല്ലെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്കി

0

കീവ്: രാജ്യത്തെ വിട്ടുനൽകാൻ തയാറല്ലെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ കിഴക്കൻ പ്രദേശങ്ങൾ വിട്ടുകൊടുക്കില്ല. ഒരിഞ്ച് പിന്നോട്ടില്ലെന്നും ഡോൺബാസ് മേഖലയിൽ മോസ്കോ സൈന്യത്തിനെതിരെ പോരാടാൻ തയാറാണെന്നും സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സെലെൻസ്കി വ്യക്തമാക്കി.

ഡോ​ൺ​ബാ​സ് മേ​ഖ​ല ന​ൽ​കി​യാ​ൽ കീ​വ് പി​ടി​ച്ചെ​ടു​ക്കാ​ൻ റ​ഷ്യ ശ്ര​മി​ക്കി​ല്ലെ​ന്ന​തി​ന് യാ​തൊ​രു ഉ​റ​പ്പു​മി​ല്ല. റ​ഷ്യ​ൻ നേ​തൃ​ത്വ​ത്തെ​യും സൈ​ന്യ​ത്തെ​യും താ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ല. നി​ല​നി​ൽ​പ്പി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് രാ​ജ്യം. ചെ​റു​ത്തു​നി​ൽ​പ്പ് തു​ട​രു​മെ​ന്നും കീ​വി​ൽ നി​ന്നും റ​ഷ്യ​ൻ സൈ​ന്യ​ത്തെ തു​ര​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ജ​യം ത​ങ്ങ​ൾ​ക്കൊ​പ്പ​മാ​യി​രി​ക്കും എ​ന്നും സെ​ലെ​ൻ​സ്കി കൂ​ട്ടി​ച്ചേ​ർ​ത്തു.

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ ആ​ണ​വാ​യു​ധ​ങ്ങ​ൾ പ്ര​യോ​ഗി​ച്ചേ​ക്കാ​മെ​ന്ന് സെ​ലെ​ൻ​സ്കി ലോ​ക രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. യു​ക്രെ​യ്നി​ലെ ജ​ന ജീ​വ​നെ പു​ടി​ൻ ബ​ഹു​മാ​നി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ ആ​ണ​വാ​യു​ധ​ങ്ങ​ളോ രാ​സാ​യു​ധ​ങ്ങ​ളോ പ്ര​യോ​ഗി​ച്ചേ​ക്കും. പേ​ടി​യി​ല്ല മ​റി​ച്ച് ത​യാ​റെ​ടു​പ്പു​ക​ളാ​ണ് വേ​ണ്ട​തെ​ന്നും സെ​ലെ​ൻ​സ്കി വ്യ​ക്ത​മാ​ക്കി.

Leave a Reply