യുഎസിലെ പിറ്റ്സ്ബർഗിൽ ഞായറാഴ്ച പുലർച്ചെ നിശാപാർട്ടിയിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു

0

വാഷിങ്ടൻ∙ യുഎസിലെ പിറ്റ്സ്ബർഗിൽ ഞായറാഴ്ച പുലർച്ചെ നിശാപാർട്ടിയിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്കു പരുക്കേറ്റു. ശനിയാഴ്ച ഉച്ച തിരിഞ്ഞ് സൗത്ത് കാരോലൈനയുടെ തലസ്ഥാനമായ കൊളംബിയയിൽ തിരക്കേറിയ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പിൽ 14 പേർക്കു പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്.

പിറ്റ്സ്ബർഗിൽ 200 പേർ പങ്കെടുത്ത പാർട്ടിയിലാണ് അക്രമമുണ്ടായത്. 11 പേർക്കു പരുക്കേറ്റു. പാർട്ടിയിൽ പങ്കെടുത്തവരിലേറെയും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. 50 റൗണ്ട് വെടി മുഴങ്ങിയതായും പരിഭ്രാന്തരായ ആളുകൾ ജനാലയിലൂടെ ചാടി രക്ഷപ്പെട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു. കൊളംബിയയിലെ ഷോപ്പിങ് മാളിൽ ഈസ്റ്റർ വാരാന്ത്യത്തിരക്കിനിടെയാണ് വെടിവയ്പുണ്ടായത്. അക്രമിയെ അറസ്റ്റ് ചെയ്തു.

Leave a Reply