കൊളംബിയ: അമേരിക്കയിലെ സൗത്ത് കരോലിനയിൽ തിരക്കേറിയ ഷോപ്പിംഗ് മാളിലുണ്ടായ വെടിവയ്പിൽ 12 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്. സംഭവത്തിൽ തോക്കുകൾ കൈവശം വച്ച മൂന്നു പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
സംഭവത്തിന് ഭീകരാക്രമണവുമായി ബന്ധമില്ലെന്നും പരസ്പരം അറിയാവുന്നവർ തമ്മിൽ തർക്കത്തെ തുടർന്ന് വെടിയുതിർക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നും അധികൃതർ വ്യക്തമാക്കി