ഗുരുവായൂർ ക്ഷേത്രത്തിലെ മഹീന്ദ്ര ഥാർ ലേലം; പരാതിക്കാരുടെ ഹിയറിങ് ഇന്ന്

0

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മഹീന്ദ്ര ഥാർ ലേലം ചെയ്തതുമായി ബന്ധപ്പെട്ട് പരാതിക്കാരുടെ ഹിയറിങ് ഇന്ന്. ഹിന്ദു സേവാ സംഘം ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് ഹിയറിങ് നടക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരമാണ് തീരുമാനം. ഗുരുവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് ഹിയറിങ്.

കേസ് നൽകിയ സംഘടനയുടെ പ്രതിനിധികളും ഇതുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എതിർ അഭിപ്രായം ഉണ്ടെങ്കിൽ അവരേയും ദേവസ്വം കമ്മിഷണർ നേരിൽ കേൾക്കും. പരാതികൾ ഉള്ളവർ താത്പര്യമറിയിച്ചുളള കത്ത് രാവിലെ 11 മണിക്ക് മുൻപായി സമർപ്പിക്കണമെന്ന് ദേവസ്വം കമ്മീഷണർ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here