കൽപറ്റയിൽ തെരുവ് നായയുടെ കടിയേറ്റത് മുപ്പത് പേർക്ക്; നായയെ കണ്ടെത്താനോ പിടികൂടാനോ സാധിച്ചിട്ടില്ല

0

വയനാട്: കൽപറ്റയിൽ മുപ്പത് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. നഗരത്തിലെ എമിലി, പള്ളിത്താഴേ റോഡ്, മെസ് ഹൗസ് റോഡ് ഭാഗത്താണ് വൈകുന്നേരത്തോടെ പട്ടിയുടെ അക്രമണമുണ്ടായത്. പരിക്കേറ്റവരെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനിടെ മുണ്ടേരിയിൽ ഒരു വീട്ടിൽ കയറി തെരുവ് പട്ടി കുട്ടിയെ അക്രമിച്ചു. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതുവരെ നായയെ കണ്ടെത്താനോ പിടികൂടാനോ സാധിച്ചിട്ടില്ല.

Leave a Reply