ഭാര്യക്ക് അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന് സംശയിച്ച യുവാവ് ചെയ്തത് കൊടും ക്രൂരത

0

അഹമ്മദാബാദ്: ഭാര്യക്ക് അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന് സംശയിച്ച യുവാവ് ചെയ്തത് കൊടും ക്രൂരത. ഭാര്യയെയും മക്കളെയും ഭാര്യയുടെ മുത്തശിയെയും കൊലപ്പെടുത്തിയ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. സൊനാൽബെൻ ഗെയ്ക് വാദ്(37), മകൻ ഗണേശ്(17), മകൾ പ്രഗതി(15), മുത്തശി സുഭദ്രാബെൻ(70) എന്നിവരാണ് മരിച്ചത്. അഹമ്മദാബാദിലെ ഒധവ് എന്ന സ്ഥലത്ത് വച്ചാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

കണ്ടെത്തിയപ്പോൾ മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിനോദ് ഗെയ്ക് വാദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും ഗുജറാത്തിലെ ദാഹോദിലെക്ക് വരവെയാണ് ഇയാളെ പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here