സംശയരോഗത്തെ തുടർന്ന് ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു

0

കോട്ടയം: സംശയരോഗത്തെ തുടർന്ന് ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കോട്ടയം പൈക മല്ലികശേരിയിലെ സിനി (42) ആണ് മരിച്ചത്.

ക​ഴി​ഞ്ഞ ഒ​മ്പ​താം തീ​യ​തി രാ​ത്രി​യി​ലാ​യി​രു​ന്നു സം​ശ​യ​രോ​ഗ​ത്തെ തു​ട​ർ​ന്ന് സി​നി​യെ ഭ​ർ​ത്താ​വ് ക​ണ്ണ​മു​ണ്ട​യി​ൽ ബി​നോ​യ് ജോ​സ​ഫ് കു​ത്തി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​നി പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴു​ത്തി​നേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ കാ​ര​ണം.

സം​ഭ​വ​ത്തി​ന് ശേ​ഷം പോ​ലീ​സെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത് വ​രെ ബി​നോ​യ് വീ​ട്ടി​ൽ ത​ന്നെ തു​ട​ർ​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here