നി​മി​ഷ പ്രി​യ​യു​ടെ മോ​ച​നം; ജ​സ്റ്റീസ് കു​ര്യ​ൻ ജോ​സ​ഫ് ദൗ​ത്യം ഏ​കോ​പി​പ്പി​ക്കും

0

ന്യൂ​ഡ​ൽ​ഹി: വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് യ​മ​നി​ലെ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി നി​മി​ഷ പ്രി​യ​യു​ടെ മോ​ച​ന​ത്തി​ന് സു​പ്രീം​കോ​ട​തി മു​ന്‍ ജ​ഡ്ജി ജ​സ്റ്റീ​സ് കു​ര്യ​ന്‍ ജോ​സ​ഫ് നേ​തൃ​ത്വം ന​ല്‍​കും. കൊ​ല്ല​പ്പെ​ട്ട യ​മ​ന്‍ പൗ​ര​ന്‍റെ കു​ടും​ബ​വു​മാ​യു​ള്ള ച​ര്‍​ച്ച​ക​ള്‍ കു​ര്യ​ന്‍ ജോ​സ​ഫ് ഏ​കോ​പി​പ്പി​ക്കും.

യ​മ​ൻ പൗ​ര​ന്‍റെ കു​ടും​ബ​ത്തി​ന് ബ്ല​ഡ് മ​ണി ന​ൽ​കി നി​മി​ഷ പ്രി​യ​യെ മോ​ചി​പ്പി​ക്കാ​നാ​ണ് പ്ര​ധാ​ന​ശ്ര​മം. നി​മി​ഷ പ്രി​യ​​യെ കാ​ണു​ന്ന​തി​ന് യാ​ത്രാ​നു​മ​തി തേ​ടി അ​മ്മ​യും മ​ക​ളും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി​യും എ​ട്ടു​വ​യ​സു​കാ​രി​യാ​യ മ​ക​ളു​മാ​ണ് സ​ഹാ​യം തേ​ടി​യി​രി​ക്കു​ന്ന​ത്.

മ​രി​ച്ച ത​ലാ​ലി​ന്‍റെ കു​ടും​ബ​ത്തെ ക​ണ്ട് നേ​രി​ട്ട് മാ​പ്പ​പേ​ക്ഷി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​വ​ര്‍​ക്കൊ​പ്പം സേ​വ് നി​മി​ഷ പ്രി​യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ആ​ക്ഷ​ന്‍ കൗ​ൺ​സി​ലി​ലെ നാ​ല് പേ​രും അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്.

Leave a Reply