കേരള ഗെയിംസിന്റെ ഭാഗ്യ ചിഹ്നം നീരജ്‌ മുയലിന്റെ ബലൂണ്‍ രൂപം സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങില്‍ സ്‌ഥാപിച്ചു

0

തിരുവനന്തപുരം: കേരള ഗെയിംസിന്റെ ഭാഗ്യ ചിഹ്നം നീരജ്‌ മുയലിന്റെ ബലൂണ്‍ രൂപം സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങില്‍ സ്‌ഥാപിച്ചു.
ഗെയിംസിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണിത്‌. തിരുവനന്തപുരത്ത്‌ ആദ്യ ബലൂണ്‍ സ്‌ഥാപിച്ച്‌ മന്ത്രി വി. ശിവന്‍കുട്ടി സംസ്‌ഥാനതല ഉദ്‌ഘാടനം നിര്‍വഹിച്ചു. 20 അടി ഉയരമുള്ള നൈലോണ്‍ ബലൂണുകളാണു പ്രചരണ പരിപാടിക്ക്‌ ഉപയോഗിക്കുന്നത്‌. പാളയം കല്യാണ്‍ സില്‍ക്‌്സിന്റെ മുന്നില്‍ നടന്ന ചടങ്ങില്‍ കേരള ഒളിമ്പിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ വി. സുനില്‍കുമാര്‍, സെക്രട്ടറി ജനറല്‍ എസ്‌. രാജീവ്‌, എസ്‌. പി. ഫോര്‍ട്ട്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ എസ്‌.പി. സുബ്രഹ്‌മണ്യന്‍, കല്യാണ്‍ സില്‍ക്‌സ് മാനേജര്‍മാരായ ശ്രീജിത്ത്‌ കെ.എം., മോഹനകുമാര്‍ തുടങ്ങിയവരും പുലരി നീന്തല്‍ക്ല ബിലെ വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു. ടോകിയോ ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ്‌ നീരജ്‌ ചോപ്രയോടുള്ള ബഹുമാനാര്‍ഥമാണ്‌ ‘നീരജ്‌ എന്ന മുയലിനെ’ പ്രഥമ കേരള ഗെയിംസിന്റെ ചിഹ്നമാക്കിയത്‌. പ്രമുഖ ആര്‍ട്ടിസ്‌റ്റ് ജിനനാണു ചിഹ്നം രൂപകല്‍പ്പന ചെയ്‌തത്‌. പ്രഥമ കേരളാ ഗെയിംസ്‌ മേയ്‌ ഒന്ന്‌ മുതല്‍ പത്ത്‌ വരെ വിവിധ വേദികളിലായി നടക്കും. ഗെയിംസിനോടനുബന്ധിച്ച്‌ കേരളാ ഒളിമ്പിക്‌സ് എക്‌സ്പോയും ഫോട്ടോ എക്‌സിബിഷനും സംഘടിപ്പിക്കും.

Leave a Reply