സി.പി.എം. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്‌ ഇന്ന്‌ സമാപിക്കും

0

കണ്ണൂര്‍: സി.പി.എം. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്‌ ഇന്ന്‌ സമാപിക്കും. വൈകിട്ട്‌ മൂന്നിന്‌ നായനാര്‍ അക്കാദമി പരിസരത്തുനിന്ന്‌ ചുവപ്പ്‌ സേനാമാര്‍ച്ച്‌ ആരംഭിക്കും.
തെരഞ്ഞെടുത്ത 1000 പുരുഷ വളണ്ടിയര്‍മാരും 1000 സ്‌ത്രീ വളണ്ടിര്‍മാരുമടക്കം 2000 പേര്‍ മാത്രമേ അണിനിരക്കൂ. വളണ്ടിയര്‍മാര്‍ച്ചിനു പിന്നാലെ പോളിറ്റ്‌ബ്യൂറോ -കേന്ദ്ര കമ്മിറ്റിയംഗങ്ങളും സമ്മേളന പ്രതിനിധികളും പ്രകടനമായി ജവാഹര്‍ സ്‌റ്റേഡിയത്തിലേക്ക്‌ നീങ്ങും. സമാപന സമ്മേളനത്തിനെത്തുന്ന ജനസഞ്ചയം കണക്കിലെടുത്ത്‌ പൊതു പ്രകടനം ഒഴിവാക്കിയിരുന്നു. ജവാഹര്‍ സ്‌റ്റേഡിയത്തിലെ എ.കെ.ജി. നഗറില്‍ അഞ്ചിനാണ്‌ പൊതുസമ്മേളനം. സീതാറാം യെച്ചൂരി, പ്രകാശ്‌ കാരാട്ട്‌, എസ്‌. രാമചന്ദ്രന്‍പിള്ള , പിണറായി വിജയന്‍, മണിക്‌ സര്‍ക്കാര്‍, ബൃന്ദ കാരാട്ട്‌, കോടിയേരി ബാലകൃഷ്‌ണന്‍, എം.എ. ബേബി എന്നിവര്‍ പ്രസംഗിക്കും

LEAVE A REPLY

Please enter your comment!
Please enter your name here