പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്റെ പേരില്‍ മുന്‍ മന്ത്രി കെ.വി.തോമസിനെ കോണ്‍ഗ്രസ്‌ പുറത്താക്കിയാല്‍ കാബിനറ്റ്‌ റാങ്കോടെയുള്ള പദവി നല്‍കാന്‍ സി.പി.എമ്മില്‍ ആലോചന

0

തിരുവനന്തപുരം: പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്റെ പേരില്‍ മുന്‍ മന്ത്രി കെ.വി.തോമസിനെ കോണ്‍ഗ്രസ്‌ പുറത്താക്കിയാല്‍ കാബിനറ്റ്‌ റാങ്കോടെയുള്ള പദവി നല്‍കാന്‍ സി.പി.എമ്മില്‍ ആലോചന. ഇതു സംബന്ധിച്ച്‌ ഉന്നത നേതാക്കള്‍ക്കിടയില്‍ ധാരണയായി. പാര്‍ലമെന്ററി രംഗത്തേക്കില്ലെന്നു തോമസ്‌ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
“വിലയുള്ള കോണ്‍ഗ്രസ്‌ നേതാവാണു തോമസ്‌, ഞങ്ങളാരും തോമസിനെ വിലയ്‌ക്കെടുത്തതല്ല, ദേശീയ തലത്തില്‍ വര്‍ഗീയതക്കെതിരായി സി.പി.എം. നടത്തുന്ന നീക്കങ്ങളുടെ ഭാഗമായി അദ്ദേഹത്തെ സെമിനാറിലേക്ക്‌ ക്ഷണിച്ചു” – ഒരു നേതാവ്‌ പറഞ്ഞു.
കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ റിപ്പോര്‍ട്ടിന്മേല്‍ എ.ഐ.സി.സി തോമസിനോട്‌ വിശദീകരണം ചോദിക്കും. താന്‍ വിലക്ക്‌ ലംഘിച്ചിട്ടില്ലെന്നും സോണിയാ ഗാന്ധി, താരീഖ്‌ അന്‍വര്‍ എന്നിവരെ താന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കാര്യം അറിയിച്ചതാണെന്നും കോണ്‍ഗ്രസ്‌ നയത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശിച്ചിട്ടില്ലെന്നും തോമസ്‌ മറുപടി നല്‍കുമെന്നു അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. അതേ സമയം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്‌ കനത്ത ആഘാതം നല്‍കി ഒരു മുസ്ലിം നേതാവ്‌ ഇടതുപക്ഷത്തേക്ക്‌ നീങ്ങുമെന്നു സൂചനയുണ്ട്‌. മുഖ്യമന്ത്രിയും സി.പി.എം. സംസ്‌ഥാന സെക്രട്ടറിയും അമേരിക്കയില്‍ പോയി വന്ന ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ

LEAVE A REPLY

Please enter your comment!
Please enter your name here