ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സന്ദര്‍ശനത്തിനുശേഷമാണ്‌ പാലക്കാട്ട്‌ ആദ്യ കൊലപാതകമുണ്ടായതെന്നു സി.പി.എം

0

പാലക്കാട്‌: ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സന്ദര്‍ശനത്തിനുശേഷമാണ്‌ പാലക്കാട്ട്‌ ആദ്യ കൊലപാതകമുണ്ടായതെന്നു സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ്‌ ബാബു. ആര്‍.എസ്‌.എസ്‌, എസ്‌.ഡി.പി.ഐ. നേതൃത്വങ്ങളുടെ അറിവോടെയാണ്‌ കൊലപാതകങ്ങളെന്നും അദ്ദേഹം ആരോപിച്ചു. എസ്‌.ഡി.പി.ഐ. നേതാവ്‌ സുബൈറാണ്‌ എലപ്പുള്ളിയില്‍വച്ച്‌ ആദ്യം കൊല്ലപ്പെട്ടത്‌. ഈ കൊലപാതകത്തിനു രണ്ടു ദിവസം മുമ്പു കെ. സുരേന്ദ്രന്‍ പാലക്കാട്ടു വന്നിരുന്നു. ബി.ജെ.പി. അധ്യക്ഷന്റെ സന്ദര്‍ശനത്തിലും കൊലപാതകത്തിലെ നേതൃത്വത്തിന്റെ പങ്കിലും അന്വേഷണം വേണമെന്നു സി.പി.എം. ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.
ആഭ്യന്തരവകുപ്പ്‌ കൈയിലിരിക്കുന്നവരാണ്‌ അടിസ്‌ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നു കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. “അങ്ങനെയെങ്കില്‍ എന്നെ അറസ്‌റ്റ്‌ ചെയ്യട്ടെ. അടിസ്‌ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നതിനു മറുപടിയില്ല. ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ എല്ലാ ജില്ലകളും സന്ദര്‍ശിക്കുന്നുണ്ട്‌”-സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply