രോഗിയായ വയോധികയെ മക്കള്‍ വീട്ടില്‍ ഉപേക്ഷിച്ചു

0

മാന്നാര്‍: രോഗിയായ വയോധികയെ മക്കള്‍ വീട്ടില്‍ ഉപേക്ഷിച്ചു. പാവുക്കര മണലില്‍ തെക്കേതില്‍ വാസുദേവനാചാരിയുടെ ഭാര്യ തങ്കമ്മ(85)യെയാണു മക്കള്‍ വീട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌.
അഞ്ചു പെണ്‍മക്കളും ഒരു മകനുമുണ്ട്‌. രോഗം കാരണം അവശ നിലയില്‍ കിടക്കുന്ന ഇവരെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരേ ഗ്രാമപഞ്ചായത്തംഗം സലീനാ നൗഷാദ്‌ പോലീസില്‍ പരാതി നല്‍കി. മക്കളുമായി സംസാരിച്ചെങ്കിലും മാതാവിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയാറല്ലെന്ന്‌ അവര്‍ അറിയിച്ചതായി പോലീസ്‌ പറഞ്ഞു. വയോധികയെ സംരക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റാനുള്ള ശ്രമത്തിലാണു പോലീസും നാട്ടുകാരും.

LEAVE A REPLY

Please enter your comment!
Please enter your name here