സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യത എന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

0

തിരുവനന്തപുരം ∙ തെക്കൻ അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്ധ്രപ്രദേശ്- വടക്കൻ തമിഴ്‌നാട് തീരത്തും ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യത എന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച തിരുവനന്തപുരത്ത് 4.02 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി.

Leave a Reply