ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠന റിപ്പോർട്ട് കേന്ദ്രം വീണ്ടും തേടി

0

ന്യൂഡൽഹി ∙ ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠന റിപ്പോർട്ട് കേന്ദ്രം വീണ്ടും തേടി. ഇക്കാര്യം സംസ്ഥാന വ്യവസായ വികസന കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ.സിങ് ലോക്സഭയിൽ അടൂർ പ്രകാശിനെ അറിയിച്ചു. വിമാനത്താവള അതോറിറ്റി, കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) എന്നിവയുടെ അഭിപ്രായം കണക്കിലെടുത്താണിത്. കാസർകോട്ടെ എയർസ്ട്രിപ് വിമാനത്താവളമാക്കാൻ പദ്ധതിയില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് യുഎസ് കൺസൽറ്റൻസിയുമായി ചേർന്ന് കോർപറേഷൻ മുൻപ് തയാറാക്കിയ റിപ്പോർട്ടിൽ ഒട്ടേറെ അപാകതകളുണ്ടായിരുന്നു. പത്തനംതിട്ട ചെറുവള്ളി എസ്റ്റേറ്റിൽ കണ്ടെത്തിയ ഭൂമി വിമാനത്താവള വികസനത്തിന് യോജ്യമല്ലെന്ന് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിസിഎ വ്യക്തമാക്കി. ഒപ്പുവയ്ക്കുക പോലും ചെയ്യാതെ കോർപറേഷൻ തയാറാക്കിയ റിപ്പോർട്ട് വിശ്വസനീയമല്ലെന്ന പരാമർശവും ഡിജിസിഎ നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here