പുതുപ്പള്ളി രാഘവന്റെ സ്‌മരണയ്‌ക്കായി ഫാമിലി ട്രസ്‌റ്റ്‌ ഏര്‍പ്പെടുത്തിയ 2022ലെ പുരസ്‌കാരം ഗോപിനാഥ്‌ മുതുകാടിന്‌ നല്‍കും

0

ആലപ്പുഴ: സ്വാതന്ത്ര്യസമരസേനാനി, പത്രപ്രവര്‍ത്തകന്‍, ചരിത്രകാരന്‍, കമ്യൂണിസ്‌റ്റ്‌ വിപ്ലവകാരി തുടങ്ങി വിവിധ രംഗങ്ങളില്‍ വ്യക്‌തിമുദ്ര പതിപ്പിച്ച പുതുപ്പള്ളി രാഘവന്റെ സ്‌മരണയ്‌ക്കായി ഫാമിലി ട്രസ്‌റ്റ്‌ ഏര്‍പ്പെടുത്തിയ 2022ലെ പുരസ്‌കാരം ഗോപിനാഥ്‌ മുതുകാടിന്‌ നല്‍കും. 24 ന്യൂസ്‌ ചാനല്‍ മേധാവി ആര്‍. ശ്രീകണ്‌ഠന്‍ നായര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗീതാ നസീര്‍, ട്രസ്‌റ്റ്‌ അംഗങ്ങളായ ഷീലാ രാഹുലന്‍, ശോഭാ സതീശന്‍, ഷാജി ശര്‍മ്മ എന്നിവരടങ്ങിയ ജൂറിയാണു ഗോപിനാഥ്‌ മുതുകാടിനെ തെരഞ്ഞെടുത്തത്‌. ശാസ്‌ത്രസാമൂഹിക പ്രതിബദ്ധതയും ഭിന്നശേഷി കുട്ടികള്‍ക്ക്‌ വേണ്ടി നടത്തുന്ന നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളുമാണ്‌ ഈ അവാര്‍ഡിന്‌ മുതുകാടിനെ അര്‍ഹനാക്കിയത്‌. 25,000 രൂപയും ശില്‌പവും അടങ്ങുന്ന അവാര്‍ഡ്‌ പുതുപ്പള്ളി രാഘവന്റെ ഇരുപത്തിരണ്ടാം ചരമദിനമായ 27 നു രാവിലെ 11 ന്‌ യുവകലാസാഹിതി സംസ്‌ഥാന പ്രസിഡന്റ്‌ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ കായംകുളം പുതുപ്പള്ളിയിലുള്ള പുതുപ്പള്ളി രാഘവന്‍ സ്‌മൃതിമണ്ഡപത്തില്‍വച്ച്‌ ഗോപിനാഥ്‌ മുതുകാടിന്‌ സമ്മാനിക്കും

Leave a Reply