റോഡരികിൽ നിന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ഡിജിപി ശൈലേന്ദ്ര ബാബു ട്വിറ്ററിലൂടെ വ്യക്തമാക്കി

0

റോഡരികിൽ നിന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ഡിജിപി ശൈലേന്ദ്ര ബാബു ട്വിറ്ററിലൂടെ വ്യക്തമാക്കി. പട്രോളിങ്ങിനെത്തിയ പൊലീസുകാരൻ തന്ന അപമാനിച്ചെന്ന് ആരോപിച്ച് യുവതി ട്വിറ്ററിൽ പോസ്റ്റ് ഇടുകയും ഇത് ചർച്ചയാവുകയും ചെയ്തിരുന്നു. തമിഴ്‌നാട് ഡിജിപി ശൈലേന്ദ്ര ബാബു ഇതിന് മറുപടിയായാണ് പുതിയ ട്വീറ്റുമായെത്തിയത്.

മധുമിത ബൈദ്യ എന്ന യുവതി ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞതിന് ശേഷം ഒരു സുഹൃത്തിനൊപ്പം ഇവർ ഇസിആർ സീ ഷെൽ അവന്യൂ ഏരിയയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ റോഡരികിൽ ഇരുന്ന് സുഹൃത്തുമായി സംസാരിക്കുമ്പോഴാണ് അതുവഴി വന്ന പട്രോളിംഗ് ഉദ്യോഗസ്ഥൻ മധുമിതയോട് അപമര്യാദയായി പെരുമാറിയത്. യുവതിയുടെ ട്വീറ്റ് വൈറലായതോടെയാണ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി ഡിജിപി വ്യക്തമാക്കിയത്.

”ഇസിആർ സീ ഷെൽ അവന്യൂ ബീച്ചിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് വളരെ മോശം പെരുമാറ്റമാണ് എനിക്ക് നേരിട്ടത്. ഓഫീസ് സമയം കഴിഞ്ഞതിന് ശേഷം ഞാനും എന്റെ സുഹൃത്തും എല്ലാ മാന്യതയോടും കൂടിയാണ് അവിടെ ഇരുന്ന് സംസാരിച്ചത്. ബീച്ചിന്റെ സമയത്തെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഒരു തീവ്രവാദിയോടെന്ന പോലെയാണ് ഉദ്യോഗസ്ഥൻ തന്നോട് പ്രതികരിച്ചത്. പത്ത് മണിക്ക് ശേഷം ഉത്തരേന്ത്യയിൽ പോയി കറങ്ങിയാൽ മതിയെന്നും ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞു”. – മധുമിത ട്വീറ്റിൽ കുറിച്ചു.

ജനങ്ങളോട് മാന്യമായി പെരുമാറാൻ പൊലീസുകാരെ ഉപദേശിക്കണമെന്നും ഇതിനായുള്ള ട്രെയിനിംഗ് കൊടുക്കണമെന്നുമാണ് മധുമിത ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here