മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിൽ സ്വിഫ്റ്റ് ബസുകൾ കൂട്ടിയിടിച്ച് ചില്ലുകൾ തകർന്നു

0

കോഴിക്കോട്: മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിൽ സ്വിഫ്റ്റ് ബസുകൾ കൂട്ടിയിടിച്ച് ചില്ലുകൾ തകർന്നു. ബംഗളൂരുവിലേക്ക് പോവാൻ നിർത്തിയിട്ട ബസിൽ ബത്തേരിയിൽനിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു.

കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ച്ച അ​ന്നു ത​ന്നെ അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു. ഏ​പ്രി​ൽ 11ന് ​തി​രു​വ​ന​ന്ത​പു​രം ഡി​പ്പോ, ക​ല്ല​മ്പ​ലം എ​ന്നി​വി​ട​ങ്ങ​ളും ഏ​പ്രി​ൽ 12ന് ​മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ട്ട​യ്ക്ക​ൽ വ​ച്ചും അ​പ​ക​ടം ഉ​ണ്ടാ​യി.

ഏ​പ്രി​ൽ 14ന്, ​തൃ​ശൂ​ർ കു​ന്നം​കു​ളം മ​ലാ​യ ജം​ഗ്ഷ​നു മു​ന്നി​ൽ വാ​നി​ടി​ച്ചു വീ​ണ ത​മി​ഴ്നാ​ട് സ്വ​ദേ​ശി പ​ര​സ്വാ​മി (55) യു​ടെ കാ​ലി​ൽ കൂ​ടി സ്വി​ഫ്റ്റ് ബ​സ് ക​യ​റി​യി​റ​ങ്ങി​യി​രു​ന്നു. പ​ര​സ്വാ​മി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave a Reply