മീ​ന്‍ ക​റി ക​ഴി​ച്ച​വ​ര്‍​ക്ക് വ​യ​റു​വേ​ദ​ന: ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം

0

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം തൂ​ക്കു​പാ​ല​ത്ത് മീ​ന്‍ ക​റി ക​ഴി​ച്ച​വ​ര്‍​ക്ക് വ​യ​റു​വേ​ദ​ന​യും പ​ച്ച​മീ​ന്‍ ക​ഴി​ച്ച് പൂ​ച്ച​ക​ള്‍ ചാ​കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്.

ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍​ക്കാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ഇ​ന്നു​ത​ന്നെ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി സാ​മ്പി​ള്‍ ശേ​ഖ​രി​ക്കു​ന്ന​താ​ണ്. മീ​ന്‍ കേ​ടാ​കാ​തി​രി​ക്കാ​ന്‍ എ​ന്തെ​ങ്കി​ലും മാ​യം ചേ​ര്‍​ത്തി​ട്ടു​ണ്ടെ​ങ്കി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Leave a Reply