ശ്രീ​നി​വാ​സ​ൻ വ​ധം: പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചു

0

പാ​ല​ക്കാ​ട്: മേ​ലാ​മു​റി​യി​ലെ ആ​ര്‍​എ​സ്എ​സ് നേ​താ​വ് ശ്രീ​നി​വാ​സ​നെ ക​ട​യി​ല്‍ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ച​താ​യി വി​വ​രം. പ്ര​ദേ​ശ​ത്ത് നി​ന്ന് ശേ​ഖ​രി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​നാ​യ​ത്.

ആ​റ് പേ​ര്‍ മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ലാ​യി ശ്രീ​നി​വാ​സ​ന്‍റെ ക​ട​യി​ല്‍ എ​ത്തി​യെ​ന്നും മൂ​ന്ന് പേ​ര്‍ ക​ട​ക്കു​ള്ളി​ല്‍ ക​യ​റി ശ്രീ​നി​വാ​സ​നെ ആ​ക്ര​മി​ച്ചെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​നാ​കു​ന്ന നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ശ്രീ​​​നി​​​വാ​​​സ​​​ൻ മേ​​​ലാ​​​മു​​​റി​​​യി​​​ലെ എ​​​സ്കെ ഓ​​​ട്ടോ​​​സ് സ്ഥാ​​​പ​​​നമു​​​ട​​​മ​​​യാ​​​ണ്. ക​​​ട​​​യ്ക്കുള്ളി​​​ൽ ഇ​​​രി​​​ക്കവേയാണ് ആ​​​ക്ര​​​മി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. വാളുകൊണ്ട് വെ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാണ് ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞത്.

Leave a Reply