വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക ചേഷ്ടകള്‍ കാണിക്കും; കൊലക്കേസ് പ്രതി മൊട്ട സന്തോഷ് അറസ്റ്റില്‍

0

കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കുനേരേ ലൈംഗികചേഷ്ടകള്‍ കാണിച്ചയാളെ കൊല്ലം അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മക്കാട് വായനശാലമുക്കിനുസമീപം പ്രകാശ്ഭവനില്‍ മൊട്ട സന്തോഷ് എന്നുവിളിക്കുന്ന സന്തോഷിനെയാണ് പോലീസ് പിടികൂടിയത്.

സ്‌കൂളിലേക്കുപോയ വിദ്യാര്‍ഥിനികള്‍ക്കുനേരേയാണ് ലൈംഗികചേഷ്ടകള്‍ കാണിച്ചത്. വിദ്യാര്‍ഥിനികളുടെ രക്ഷാകര്‍ത്താക്കളുടെ പരാതിയെത്തുടര്‍ന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.ദേവരാജന്‍, എസ്.ഐ.മാരായ അനീഷ്, ലഗേഷ്‌കുമാര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കൊലപാതകശ്രമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയാണ് സന്തോഷ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply