എസ്ബിഐ വായ്പാ നിരക്കുകൾ വർധിപ്പിക്കുന്നു; സാധാരണക്കാരന് ഇത് കടുത്ത പ്രഹരം !

0

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ വായ്പാ നിരക്കുകൾ വർധിപ്പിക്കുന്നു. കോവിഡ് തീർത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കരകയറാൻ കഷ്ടപ്പെടുന്ന സാധാരണക്കാർക്കുള്ള വലിയ പ്രതിസന്ധിയായിരിക്കിക്കും ഈ നിരക്ക് വർധനവ്. എം.സി.എല്‍.ആര്‍ നിരക്കുകളിലാണ് എസ്ബിഐ വര്‍ധന വരുത്തിയത്. ഇതോടെ വായ്പകൾക്ക് മുകളിലുള്ള ഇഎംഐ നിരക്കുകൾ വർധിക്കും. ഇത് സാധാരണക്കാർക്ക് കടുത്ത പ്രഹരമേൽപ്പിക്കും. എസ്‌ബി‌ഐ എം‌സി‌എൽ‌ആർ നിരക്ക് ഉയർത്തിയതോടെ നിലവിലുള്ളതും പുതിയതുമായ എല്ലാ ഭവന, വാഹന, വ്യക്തിഗത വായ്പകളും ചെലവേറിയതാകും..

കോവിഡ് തീർത്ത ആഘാതത്തില്‍ നിന്നു വിപണികള്‍ തിരിച്ചുവരുന്ന ഈ സമയത്ത് റിപ്പോ നിരക്ക് വർധിപ്പിക്കേണ്ടതില്ലെന്ന ആർബിഐയുടെ തീരുമാനങ്ങൾക്കെതിരാണ് ഇപ്പോൾ എസ്ബിഐയുടെ നിരക്ക് വർധിപ്പിച്ചുകൊണ്ടുള്ള നടപടി. ഇത്തവണ ആർബിഐ റിപ്പോ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന വിശ്വാസത്തിൽ എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കുകൾ നിക്ഷേപ പലിശ വർധിപ്പിച്ചിരുന്നു. എന്നാൽ നിരക്ക് വർധിപ്പിക്കുന്നില്ല എന്ന ആർബിഐയുടെ തീരുമാനം ബാങ്കുകളെ പ്രതിസന്ധിയിലാക്കി. ഇതിനെ തുടർന്നാണ് ഇപ്പോൾ എസ്ബിഐയുടെ വായ്പ നിരക്ക് വർധന. ഇതോടെ വ്യത്യസ്ത വായ്പകൾക്ക് മുകളിലുള്ള പലിശ നിരക്കുകളിൽ വലിയ വർധനവ് ഉണ്ടാകും.

എസ്ബിഐയുടെ വായ്പാ നിരക്ക് പരിഷ്കരണം വരും ദിവസങ്ങളിൽ മറ്റ് ബാങ്കുകളും പിന്തുടരാൻ സാധ്യതയുണ്ട്. നിലവില്‍ മിക്ക ബാങ്ക് വായ്പകളും എം.സി.എല്‍.ആര്‍. അധിഷ്ഠിതമാണ്. അതുകൊണ്ടു തന്നെ എം.സി.എല്‍.ആറിലെ നേരിയ വര്‍ധന പോലും വായ്പയെടുത്തിരിക്കുന്നവര്‍ക്ക് വലിയ ബാധ്യതയാണ് സൃഷ്ടിക്കുക.

Leave a Reply