റയാൻ സൂസൻ മേരി ചാടിയത് ഫ്‌ളാറ്റിന്റെ പതിമൂന്നാം നിലയിൽ നിന്നും; പതിനഞ്ചുകാരിയുടേത് ആത്മഹത്യ തന്നെയെന്ന് പൊലീസ്

0

കോട്ടയം: പതിനഞ്ചുകാരി ഫ്ലാറ്റിൽ നിന്നും വീണുമരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. റയാൻ സൂസൻ മേരി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് അമ്മ വഴക്കുപറഞ്ഞതിനെ തുടർന്നെന്നും പൊലീസ് സംശയിക്കുന്നു. വിഷാദ രോ​ഗത്തിന് അടിമയായിരുന്നോ പെൺകുട്ടി എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, അമ്മയുടെ മൊഴി കൃത്യമായി ഇനിയും ലഭിക്കാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഇന്നലെ രാത്രി പത്തേകാലോടെയാണ് ഫ്ലാറ്റിലെ പതിമൂന്നാം നിലയിൽ നിന്ന് പെൺകുട്ടി ചാടിയത്. പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കളത്തിപ്പടി പള്ളിക്കൂടം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് റയാൻ. കുട്ടിയുടെ അച്ഛൻ ഡെന്നി കുര്യൻ വിദേശത്താണ്. നാലാം ക്ലാസുവരെ റയാനും അമേരിക്കയിലായിരുന്നു. കുട്ടിയുടെ അമ്മയുടെ മൊഴിയിൽ വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്.

കഞ്ഞിക്കുഴി സ്‌കൈലൈൻ എക്‌സോർട്ടിക്കാ ഫ്‌ളാറ്റിന്റെ പതിമൂന്നാം നിലയിൽ നിന്നും താഴെ വീണാണ് റിയയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. കളക്ടറുടെ ഔദ്യോഗിക വസതിയ്ക്കു സമീപത്തായാണ് സ്‌കൈലൈൻ എക്‌സോർട്ടിക്കാ ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്. ഈ ഫ്‌ളാറ്റിൽ നിന്നും ശനിയാഴ്ച രാത്രി പത്തേകാലോടെ പെൺകുട്ടി താഴെ വീണതായി വാർത്ത പ്രചരിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സെക്യൂരിറ്റി ജീവനക്കാർ അടക്കമുള്ളവർ സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് പെൺകുട്ടി വീണ് കിടക്കുന്നതായി കണ്ടെത്തിയത്.

കുട്ടിയെയുമായി ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രാഥമിക പരിശോധന നടത്തി ചികിത്സ അടക്കം നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. പോലീസ് പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴി എടുത്തതോടെ ആണ് കുട്ടി ഫ്ലാറ്റിൽ നിന്നും ചാടിയതാണെന്ന് സൂചന ലഭിച്ചത്. പെൺകുട്ടിയുടെ അമ്മ കുട്ടിയെ വഴക്കു പറഞ്ഞിരുന്നു. ഇതിൻറെ മനോവിഷമത്തിൽ ആണ് കുട്ടി ഫ്ലാറ്റിൽ നിന്നും ചാടിയത് എന്നാണ് ലഭിക്കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here