രണ്ട് പാമ്പുകളിൽ ഒന്നിനെ തല്ലിക്കൊന്നതോടെ മൂർഖൻ പാമ്പിന് പക; ഏഴ് മാസത്തിനിടെ യുവാവിനെ മൂർഖൻ കടിച്ചത് ഏഴ് തവണ; പാമ്പിന്റെ പ്രതികാരത്തിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും പേടിച്ച് യുവാവ്

0

ലക്‌നൗ: പാമ്പിന്റെ പ്രതികാരത്തോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും പേടിച്ച് യുവാവ്. ഉത്തർപ്രദേശിലെ രാംപൂരിലാണ് നാടിനെ നടുക്കിയ സംഭവം. ഏഴ് മാസത്തിനിടെ ഏഴ് തവണയാണ് യുവാവിന് മൂർഖൻ പാമ്പിന്റെ കടിയേൽക്കുന്നത്. ഓരോ തവണയും യുവാവ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

രാംപൂരിലെ ബബ്ലുവാണ് തുടർച്ചയായി പാമ്പിന്റെ ആക്രമണം നേരിട്ടത്. ഏഴു മാസം മുൻപ് മുന്നിൽ കണ്ട രണ്ടു പാമ്പുകളിൽ ഒന്നിനെ ബബ്ലു തല്ലിക്കൊന്നിരുന്നു. രക്ഷപ്പെട്ട രണ്ടാമത്തെ പാമ്പ് യുവാവിനോട് പ്രതികാരം വീട്ടുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.

ഓരോ തവണയും പാമ്പ് കടിയേൽക്കുമ്പോൾ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സമയത്ത് ചികിത്സ നൽകാൻ കഴിഞ്ഞതാണ് യുവാവിന് തുണയായത്. ദിവസങ്ങൾക്ക് മുൻപാണ് ഏഴാമത്തെ കടിയേറ്റത്. ഓരോ തവണയും കടിക്കാൻ വരുമ്പോഴും വടി കൊണ്ട് യുവാവ് പാമ്പിനെ നേരിട്ടെങ്കിലും പാമ്പ് രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ദരിദ്രകുടുംബത്തിൽ നിന്ന് വരുന്ന ബബ്ലുവാണ് കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗം. പാടത്ത് പണിയെടുക്കുമ്പോഴാണ് കൂടുതൽ തവണയും കടിയേറ്റത്. ഇപ്പോൾ വീട്ടിൽ നിന്ന് തന്നെ ഭയപ്പെടുന്നതായും ബബ്ലു പറയുന്നു. മൂർഖൻ പാമ്പാണ് യുവാവിനെ തുടർച്ചയായി കടിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫാം ഉടമ സത്യേന്ദ്ര പറയുന്നു.

Leave a Reply